വിദേശ രാജ്യങ്ങളിൽ അവധി ആഘോഷിച്ച് നടി മീന..! സുഹൃത്തുമായുള്ള വീഡിയോ പങ്കുവെച്ചു പ്രിയ താരം..!

മലയാളി നായികയായി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് നടി മീന. തെന്നിന്ത്യൻ താര സുന്ദരിയായ മീനയെ മലയാള സിനിമാ പേക്ഷകർ മലയാളി താരത്തെ പോലെയാണ് ഏറ്റെടുത്തിട്ടുള്ളത്. തമിഴ് സിനിമ രംഗത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് മീന . മലയാള സിനിമ രംഗത്തേക്കും ബാല താരമായാണ് മീന എത്തിയത്. തെലുങ്ക് ചിത്രത്തിലായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിച്ചത്. വർണ്ണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. സാമ്പത്തികമായി വമ്പൻ വിജയങ്ങൾ സമ്മാനിച്ച ഫ്രണ്ട്സ് , ഉദയനാണ് താരം, ദൃശ്യം തുടങ്ങി ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി മീന വേഷമിട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ നടി കൂടിയാണ് മീന . താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. ഈ അടുത്താണ് താരത്തിന്റെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. അതിന് ശേഷം പൊതുവേദിയിലും സോഷ്യൽ മീഡിയയിലും വിരളമായി മാത്രമേ മീന പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരം പങ്കുവെച്ച പുതിയ ഒരു ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ ആണ് . ഹേയ് ഹായ് എന്ന് വീഡിയോയ്ക്ക് താഴെ കുറിച്ച് കൊണ്ട് രേണുക പ്രവീണിനൊപ്പം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഹായ് പറയുന്ന ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

മീനയുടെ സ്വദേശം ചെന്നൈ ആണ് . അച്ഛൻ തമിഴ് വംശജനായ ദുരൈരാജ്, അമ്മ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ള രാജമല്ലിക. 2009ലാണ് വിദ്യാസാഗർ താരത്തെ വിവാഹം ചെയ്യുന്നത്. സിനിമാ ലോകം ഞെട്ടലോടെയാണ് മീനയുടെ ഭർത്താവിന്റെ വിയോഗ വാർത്ത കേട്ടത്. മീനയ്ക്കും ഭർത്താവ് വിദ്യാസാഗറിനും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊവിഡ് ബാധിച്ചിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത് . ഇവരുടെ ഏക മകളാണ് നൈനിക . അമ്മയുടെ പാത പിന്തുടർന്ന് നൈനികയും അഭിനയ രംഗത്ത് ചുവടു വച്ചിട്ടുണ്ട്. വിജയ് നായകനായി എത്തിയ തെറി എന്ന ചിത്രത്തിലൂടെയാണ് നൈനിക അറിയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.