ട്രെൻഡിങ് വൈറൽ പാട്ടിന് ചുവടുവച്ച് മഞ്ജു സുനിച്ചനും സുഹൃത്തും..! വീഡിയോ കാണാം..

മഴവിൽ മനോരമയിലെ വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയ്ക്ക് ശേഷം മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപ്പാടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതോടെ പ്രേക്ഷക ശ്രദ്ധ നേടി. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥിയായും മഞ്ജു എത്തിയിരുന്നു. മുപ്പതിലധികം സിനിമകളിലും ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , കുട്ടനാടൻ മാർപ്പാപ്പ, ഒരു പഴയ ബോംബ് കഥ, പഞ്ചവർണ്ണ തത്ത, തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.


മഞ്ജുവിന്റെ ഒരു വിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജസ്റ്റാ ഗാം അക്കൗണ്ടിലൂടെയാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് . നരത്തകിയായ താരം സുഹൃത്തിനൊപ്പം റീൽസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാവരുടേയും കഴിഞ്ഞു ഇച്ചിരി വൈകി ആയാലും ഇവിടെ കിടക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .

സാരിയിൽ എത്തി ചുവടുവയ്ക്കുന്ന താരത്തിന്റെയും സുഹ്യത്തിന്റെയും ഈ വീഡിയോ പകർത്തിയിരിക്കുന്നത് ദേവു മനു മാധവ് ആണ് . നിരവധി ആരാധകരാണ താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.