ഗാന്ധാരി ഗാന്ധാരി ഗാനത്തിന് ചുവടുവച്ച് മഞ്ജു സുനിച്ചൻ..! വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയ വീഡിയോ ഗാനമാണ് ഗാന്ധാരി . നടി കീർത്തി സുരേഷിന്റെ കിടിലൻ നൃത്ത ചുവടുകളുമായി എത്തിയ ഈ ഗാനം പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രശസ്ത ഡാൻസ് കൊറിയോഗ്രഫറായ ബ്രിന്ദ മാസ്റ്റർ ആണ് ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശുദ്ദള അശോക് തേജ രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് പവൻ സി എച്ചാണ്. അനന്യ ഭട്ട് ആലിച്ച ഈ വീഡിയോ ഗാനം ബ്രിന്ദ മാസ്റ്റർ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളാണ് ഈ ഗാനത്തിന് ചുവടുവച്ചിരുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഗാന്ധാരി ഗാനത്തിന് ചുവടുവയ്ക്കുന്ന മഞ്‌ജു സുനിച്ചന്റെ വീഡിയോ ആണ്.

നർത്തകിയായ താരം നിരവധി ഡാൻസ് വീഡിയോയുമായി രംഗത്തെത്താറുണ്ട്. ഇത്തവണ താരത്തോടൊപ്പം സീരിയൽ താരം ഗ്രീഷ്മ രമേശും ചുവടു വയ്ക്കുന്നുണ്ട്. സാരിയിൽ അതി സുന്ദരിമാരായി എത്തിയ ഇരുവരും കിടിലൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് . ഇച്ചിരി തെറ്റിപ്പോയി … ഞാനല്ല അവൾ … ഞാൻ പെർഫെക്ട് ഓക്കെ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു സുനിച്ചൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.


ഒരു റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരമാണ് മഞ്ജു. ഹാസ്യ വേഷങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന താരം റിയാലിറ്റി ഷോയ്ക്ക് ശേഷം അതേ ചാനലിലെ ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. തുടർന്ന് സിനിമകളിലും താരം വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളിൽ ഇതിനോടകം താരം വേഷമിട്ടിട്ടുണ്ട്.