മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ആസിഫ് അലി മമ്ത മോഹൻദാസ് ചിത്രം മഹേഷും മാരുതിയും.. വീഡിയോ സോങ്ങ് കാണാം..

കഥ തുടരുന്നു എന്ന ചിത്രത്തിനു ശേഷം മംമ്ത മോഹൻദാസ് – ആസിഫ് അലി താര ജോടികൾ ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . നായികയ്ക്കും നായകനും ഒപ്പം ഒരു മാരുതി 800 കാറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസറും വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . അതിനുശേഷം ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മനസ്സിൽ പാതിയിൽ എന്ന വരികളുടെ ആരംഭിക്കുന്ന ഈ വീഡിയോ ഗാനത്തിൽ ആസിഫ് അലിയും മംമ്തയുമാണ് അഭിനയിച്ചിട്ടുള്ളത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം ഗുഡ്വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്.

വീഡിയോ ഗാനത്തിലും ഇവർക്കൊപ്പം മാരുതി 800 എന്ന കാറും പ്രത്യക്ഷപ്പെടുന്നുണ്ട് . ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത് മംമ്ത, ആസിഫ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലുള്ള പ്രണയമാണ് . ബി കെ ഹരിനാരായണൻ ആണ് ഈ ഗാനത്തിന്റെ രചയിതാവ്. സംഗീത സംവിധായകൻ കേതർ ആണ്. അതിമനോഹരമായി ഈ ഗാനം ആലപിച്ചിട്ടുള്ളത് ബി മുരളീകൃഷ്ണ ആണ് . ഈ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ളത്.

മണിയൻപിള്ള പ്രൊഡക്ഷന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് മണിയൻപിള്ള രാജുവാണ് . സേതു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളതും . ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് ഫയ്സ് സിദ്ദീഖ് ആണ് .ജിത്ത് ജോഷി ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സിജു വർഗീസ്, മിജു ഗോപൻ – സഹ നിർമ്മാതാക്കൾ, പ്രൊഡക്ഷൻ ഡിസൈനർ – തയ്ഗു തവനൂർ, മേക്കപ്പ് – പ്രതിഭ രംഗൻ , പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് കുര്യൻ, കോസ്റ്റ്യും ഡിസൈനർ – സ്റ്റെഫി സേവിയർ , സ്റ്റിൽസ് – ഹരി തിരുമല, മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ , ചീഫ് അസോസിയേറ്റ് – വിനോദ് സോമസുന്ദരൻ എന്നിവരാണ് .