ഒരൊറ്റ പാട്ടിലൂടെ തന്നെ തരംഗമായി ഇന്നേവരെ ഒരു മലയാള നടിക്കും ലഭിക്കാത്ത ഭാഗ്യമാണ് പ്രിയ പി വാര്യർക്ക് ലഭിച്ചത്.മലയാളത്തിൽ മാത്രമല്ലാ പുറം രാജ്യങ്ങളിൽ വരെ ആരാധകരുണ്ടാക്കാൻ താരത്തിന് ഒരൊറ്റ പാട്ടിലൂടെ തന്നെ സാധിച്ചു.ന്യൂജൻ ഹിറ്റ് സംവിധായകനായ ഒമർ ലുലുവിന്റെ സംവിധാന മികവിൽ വന്ന അടാറ് ലവ് എന്ന സിനിമയിലെ ഗാനരംഗത്തിലൂടെയാണ് താരം തരംഗമായി മാറിയത്
ഗാനത്തിലെ ഒരു കണ്ണിറുക്കൽ സീനിലൂടെ മലയാളത്തിൽ നിന്നും മാത്രമല്ല കന്നടയിൽ നിന്നും തെലുഗിൽ നിന്നും താരത്തിന് ഒരുപാടു ഓഫറുകൾ ലഭിച്ചിരുന്നു.സിനിമ ഇറങ്ങുന്നതിനു മുൻപാണ് ഇതുണ്ടായതെന്നതാണ് മറ്റൊരു വസ്തുത.മലയാള സിനിമയിലെ ആൾറൗണ്ടർ ആയ വിനീത് ശ്രീനിവാസൻ ആലപിച്ചു മനോഹരമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനത്തിലാണ് താരത്തിന്റെ ഈ വൈറൽ വീഡിയോ പിറന്നത്
മലയാളത്തിൽ അധികം ശ്രദ്ധ കേന്ദ്രികരിക്കാതിരുന്ന താരം അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു.ചെക്ക് എന്ന തെലുഗു ചിത്രത്തിലൂടെ അന്യഭാഷയിലേക്കുള്ള ആദ്യത്തെ കാൽവെപ്പും താരം നടത്തി.തെലുഗിലെ മിന്നും താരങ്ങളായ രാകുൽ പ്രീത് നിതിൻ തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിക്കുന്നതിനുള്ള ഭാഗ്യവും തുടക്ക കാലത്തു തന്നെ താരത്തിനുണ്ടായി.മലയാളത്തിൽ വൻ ചർച്ച വിഷയമായി മാറിയ ഇഷ്‌ക് എന്ന ഷെയിൻ നിഗം ചിത്രത്തിന്റെ തെലുഗു റീമേക്കിലും താരം അഭിനയിച്ചിരുന്നു
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം തരംഗമായി മാറുകയായിരുന്നു.സിനിമയിൽ എത്രത്തോളം പോപ്പുലർ ആവുന്നുവോ അത്രത്തോളം താരം സോഷ്യൽ മീഡിയയിലും തരംഗമായി മാറുകയായിരുന്നു.ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന് കുറച്ചു സമയം കൊണ്ടു തന്നെ അനവധി ആരാധകരെ ഉണ്ടാക്കുവാനും താരത്തിന്റെ വിഡിയോകൾക്ക് വൻ സപ്പോർട്ട് ഉണ്ടാക്കുവാനും സാധിച്ചു.
താരത്തിന്റെ ഒട്ടുമിക്ക വിഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നതാണ് പതിവ് താരത്തിന്റെ പുതിയ വിഡിയോയും പതിവ് തെറ്റിച്ചില്ല എന്നു വേണം പറയാൻ.നടൻ സാരി ലുക്കിൽ മോസ്കോയിലെ തെരുവിൽ നടന്നു ഗാനമാലപിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
https://youtu.be/jPtDkaSdIPY