നീല സാരിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ഒടേറെ നായികമാരുള്ള മലയാള സിനിമയിൽ എല്ലാവരും സിനിമയിൽ സജീവമല്ല. എന്നാൽ ഇവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോസും പങ്കുവെച്ച് ഇവർ ആരാധകർക്കിടയിൽ സജീവമാണ് . മലയാള സിനിമയിലേക്ക് ദിവസം തോറും നടി – നടന്മാരുടെ പ്രവാഹമാണ് . എന്നാൽ എല്ലാവരും തന്നെ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നില്ല .കഴിവുള്ളവർ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നു.

മലയാള സിനിമയിൽ ശ്രദ്ധേയമായ താരസുന്ദരിയാണ് മാളവിക മേനോൻ. അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തിയ 916 എന്ന സിനിമയിലൂടെ ആയിരുന്നു മാളവിക ന്റെ അഭിനയജീവിതം ആരംഭിച്ചത് . പിന്നീട് ഒട്ടേറെ സിനിമകളിൽ ചെറിയതും വലിയതുമായ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈകാര്യം ചെയ്യാൻ മാളവികയ്ക്ക് അവസരം ലഭിച്ചു . ഏത് വേഷം നൽകിയാലും അത് വളരെ ഗംഭീരമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന വ്യക്തിയാണ് മാളവിക . തന്റെ കഴിവ് കൊണ്ട് മാത്രമാണ് താരം ശ്രദ്ധിക്കപ്പെട്ടതും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയതും .

സോഷ്യൽ മീഡിയയിൽ സജീവമായ മാളവികയുടെ ഫോട്ടോകളും വീഡിയോകളും മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യതയാണ് . നല്ല പ്രേക്ഷക പിന്തുണ ഉള്ളതിനാൽ മാത്രമാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വൈറലാക്കുന്നത് . നടി ആരാധകരുമായി ഇടപെഴകാറുള്ളതിനാൽ നിരവധി ലൈക്‌സും കമെന്റ്സുമാണ് താരത്തിന്റെ പോസ്റ്റുകൾക്ക് ലഭിക്കാറുള്ളത്.
മാളവികയുടെ പുതുപുത്തൻ ഫോട്ടോസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . കുറേ നാളുകളായി ഗ്ലാമർ വേഷത്തിൽ മാത്രം എത്താറുള്ള താരം ഇത്തവണ എത്തിയിരിക്കുന്നത് നാടൻ വേഷമായ സാരിയിലാണ്. നീല സാരിയിൽ അതീവ സുന്ദരിയായാണ് മാളവിക ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . എവിടെയും മാളവികയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് .