സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഡാൻസുമായി നടി മാളവിക മേനോന്‍..!

മലയാള സിനിമ രംഗത്ത് ചെറു പ്രായത്തിൽ തന്നെ സജീവമായ ഒരു താരമാണ് നടി മാളവിക മേനോന്‍. ആല്‍ബങ്ങളിലൂടെ ആയിരുന്നു അഭിനയ ജീവിതത്തിലേക്കുള്ള മാളവികയുടെ രംഗ പ്രവേശനം. അനൂപ് മേനോൻ , ആസിഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമ രംഗത്തേക്ക് കടന്നു വരുന്നത് . പതിമൂന്ന്കാരിയായ താരം അന്ന് അനൂപ് മേനോന്റെ മകളായാണ് വേഷമിട്ടത്. ആദ്യ ചിത്രത്തിന് ശേഷം മാളവിക മലയാളത്തിലും ഒപ്പം തമിഴിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. മലയാള സിനിമ താരത്തിനായി കാത്ത് വച്ചത് സഹനടി റോളുകൾ ആയിരുന്നു എങ്കിലും താരം ഒട്ടും മടികൂടാതെ ആ അവസരങ്ങൾ സ്വീകരിച്ചു. കഥാപാത്രത്തിന്റെ വലുപ്പ ചെറുപ്പം നോക്കാതെ തനിക്ക് ലഭിക്കുന്ന ഏത് വേഷവും മനോഹരമാക്കി തീർക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് മാളവികയും.

916 എന്ന മാളവികയുടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 2012 ൽ ആണ്. അതേ വര്‍ഷം തന്നെ റിലീസ് ചെയ്ത ഹീറോ, നിദ്ര തുടങ്ങി ചിത്രങ്ങളിൽ സഹോദരി വേഷത്തിൽ മാളവിക അഭിനയിച്ചിരുന്നു. തമിഴ് ചിത്രങ്ങളായ ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ തുടങ്ങി സിനിമകളിലൂടെ തമിഴ് ചലച്ചിത്ര രംഗത്തും താരം ശോഭിച്ചു. മാളവിക അഭിനയിച്ച മലയാള സിനിമകളായ ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബറ്റാലിയൻ, മാമാങ്കം , പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ചില ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം വേഷമിടാനും മാളവികയ്ക്ക് സാധിച്ചു. ആറാട്ട്, പുഴു, സി ബി ഐ 5, പാപ്പൻ , കടുവ, ഒരുത്തീ എന്നിവയാണ് ആ ചിത്രങ്ങൾ. പതിമൂന്നാം രാത്രി ശിവരാത്രി എന്ന ചിത്രമാണ് താരത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുത്തൻ സിനിമ .

അഭിനേത്രിയായ മാളവിക ഒരു മികച്ച നര്‍ത്തകിയും അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായ മാളവികയ്ക്ക് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. ഒട്ടേറെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസുമാണ് താരം തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് മാളവിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ വീഡിയോയാണ് . അരിപ്പ റെസ്റ്റോറന്റിന്റെ മുന്നിൽ നിന്നുമാണ് താരം ഈ വീഡിയോ പകർത്തിട്ടുള്ളത്. ജീൻസും ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരം കാതലൻ എന്ന ചിത്രത്തിലെ കാതലിക്കും പെണ്ണിൻ എന്ന ഗാനത്തിന്റെ ഇൻസ്ട്രുമെന്റൽ കവറിനാണ് ചുവടു വയ്ക്കുന്നത്.

© 2024 M4 MEDIA Plus