ഫിറ്റ് ആയിട്ട് തന്നെ കാര്യം..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രിയ താരം മാളവിക മോഹനൻ..

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മാളവിക മോഹനൻ . ചലച്ചിത്ര ഛായാഗ്രാഹകനാണ് മാളവികയുടെ അച്ഛൻ മോഹനൻ . 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രം താരത്തിന്റെ അരങ്ങേറ്റ ചിത്രമാണ്. ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായാണ് താരം അഭിനയിച്ചത്. അഭിനയത്തിന്റെ ആദ്യ കാലങ്ങളിൽ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചിരുന്നില്ല എങ്കിലും ഇന്ന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ഒരു താരമായി മാളവിക മാറിയിരിക്കുകയാണ്. പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിക്കൊപ്പം നിർണ്ണായകം എന്ന ചിത്രത്തിൽ വേഷമിട്ടു. ആ ചിത്രവും വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ല. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു പ്രധാന വേഷം മാളവിക ചെയ്തു.

തമിഴ് ചിത്രമായ മാസ്റ്ററിൽ വിജയുടെ നായികയായി എത്തിയപ്പോഴാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ശ്രദ്ധേയമായ വഴിത്തിരിവുണ്ടായത്. എന്നാൽ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത് രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിലൂടെയാണ്. തെന്തിന്ത്യയിൽ ശോഭിച്ച താരം ഇപ്പോൾ ബോളിവുഡിലും സജീവമാകുകയാണ്. 2017 ൽ പുറത്തിറങ്ങിയ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത് ധനുഷ് നായകനായി എത്തിയ മാരൻ എന്ന തമിഴ് ചിത്രമാണ് . ഹിന്ദി ചിത്രം യുദ്ര, തമിഴ് ചിത്രം ചിയാൻ 61 എന്നിവയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മാളവികയുടെ പുത്തൻ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് മാളവിക മോഹനൻ . താരം തന്റെ ഗ്ലാമറസ് ചിത്രങ്ങൾ നിരന്തരം പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകർ ഉള്ളതിനാൽ താരത്തിന്റെ പോസ്റ്റുകൾ വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്. മാളവിക തന്റെ ഫിറ്റ്നെസ് കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. മുഖസൗന്ദര്യം പോലെ തന്നെ ശരീര സൗന്ദര്യത്തിനും താരം പ്രാധാന്യം നൽകുന്നുണ്ട്. മാളവിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പുതിയ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന മാളവികയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് മാളവികയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus