ഹോട്ട് ലുക്കിൻ്റെ രഹസ്യം! വർക്കൗട്ട് വീഡിയോ പങ്കുവെച്ച് നടി മാളവിക മേനോൻ..!

അഭിനയത്തിൽ ശോഭിക്കുന്നതോടൊപ്പം താരങ്ങൾ ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് സൗന്ദര്യവും മറ്റൊന്ന് ഫിറ്റ്നെസും . ആദ്യകാലങ്ങളിൽ താരങ്ങൾ സൗന്ദര്യത്തിന് മാത്രമാണ് ശ്രദ്ധ കൊടുത്തിരുന്നത് , പിന്നീടാണ് ഫിറ്റ്നെസിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്. ഫിറ്റ്‌നെസിന് നേരത്തെ തന്നെ ശ്രദ്ധ കൊടുക്കാറുള്ളവരാണ് ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങൾ . 2000-ത്തിന് ശേഷം തെലുങ്കിലും കന്നഡയിലും ഉള്ള താരങ്ങൾ ഫിറ്റ്നെസ് ശ്രദ്ധിക്കാറുണ്ട്. എന്നാൽ മലയാള സിനിമ രംഗത്ത് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടു താരങ്ങൾ തങ്ങളുടെ ഫിറ്റ്നെസ് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് എന്ന് തന്നെ പറയേണ്ടി വരും.ചുരുക്കം ചില താരങ്ങൾ ഒഴിച്ച് മറ്റ് താരങ്ങൾ ഈ അടുത്താണ് തങ്ങളുടെ ശരീര സൗന്ദര്യവും ശ്രദ്ധിക്കാൻ തുടങ്ങിയത്. അതായത് അഭിനയത്തിനൊപ്പം തന്നെ ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യാനും ശ്രദ്ധിക്കാറുള്ള താരങ്ങളാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ. പിന്നീട് മോഹൻലാൽ , മമ്മൂട്ടി ഉൾപ്പെടെയുള്ള മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ ജിമ്മിൽ ഫിറ്റ്നെസിന് വേണ്ടി സമയം കണ്ടെത്താൻ ആരംഭിച്ചു. ഇന്നിപ്പോൾ മലയളത്തിലെ ഒട്ടുമിക്ക സിനിമ നടന്മാരും മറ്റ് സ്പോർട്സുകളിൽ ഏർപ്പെടുകയോ , അല്ലെങ്കിൽ ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുകയോ ചെയ്യാറുണ്ട്.

എന്നാൽ ഇന്നിപ്പോൾ ഈ ശരീര സൗന്ദര്യവും ജിം വർക്ക് ഔട്ടും നടന്മാരിൽ മാത്രം ഒതുങ്ങുന്നതല്ല. ഇപ്പോൾ മിക്ക നടിമാരും അവരുടെ ശരീരം ശ്രദ്ധിക്കുന്നതിനായി ജിമ്മുകളിൽ എത്തുന്നുണ്ട്. അതുകൊണ്ട് കൂടി തന്നെയാണ് വിവാഹത്തിന് ശേഷവും നടിമാർക്ക് നായികമാരായി തുടരാൻ പറ്റുന്നത്. പണ്ട് വിവാഹിതരായ താരങ്ങളെ അമ്മ വേഷങ്ങളിലേക്കും സഹനടി റോളുകളിലേക്കും മാറ്റുകയാണ് ചെയ്യാറുള്ളത് . അത് അവരുടെ ശരീര ഘടനയിൽ വരുന്ന മാറ്റം കൊണ്ട് കൂടിയാണ്. അതിനാൽ മുഖ സൗന്ദര്യവും ശരീര സൗന്ദര്യവും ഒരുപോലെ കൊണ്ട് പോരുകയാണ് ഇക്കാലത്തെ നടിമാർ.

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയായ ഒരു അഭിനേത്രിയാണ് നടി മാളവിക മേനോൻ. ഒട്ടുമിക്ക മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. അതിന് കാരണം തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഒന്നും തന്നെ താരം ഉപേക്ഷിക്കാറില്ല എന്നത് കൊണ്ടാണ്. എത്ര ചെറിയ റോൾ ആണെങ്കിൽ പോലും അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നടിയാണ് മാളവിക. താരവും തന്റെ ശരീര സൗന്ദര്യത്തിൽ ശ്രദ്ധയുള്ള ആളാണ്. ജിമ്മിൽ കൃത്യമായി വർക്ക് ഔട്ട് ചെയ്യുന്ന ഒരാളു കൂടിയാണ് മാളവികയുടെ . ഒരു ഇടവേളയ്ക്ക് ശേഷം തന്റെ ആരാധകർക്കായി താരം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് . വീഡിയോ കണ്ട ആരാധകരിൽ പലരും ചോദിക്കുന്നത് ഇതാണല്ലേ ഈ ശരീരത്തിന് പിന്നിലുള്ള രഹസ്യം എന്നാണ്. ഇത്രയും മുഖഭംഗിയും ശരീര ഭംഗിയുമുള്ള മാളവിക, കൂടുതൽ സിനിമകളിൽ നായികയായി അഭിനയിക്കണം എന്നുള്ളതാണ് മലയാളി പ്രേക്ഷകരുടെ ആഗ്രഹം.