ആരാധകരെ ഞെട്ടിച്ച് സൈമ അവാർഡ് നൈറ്റിൽ ഗ്ലാമറസ്സായി നടി മാളവിക മേനോൻ..!

മലയാള സിനിമയിലെ സജീവ താരമായ നടി മാളവിക മേനോൻ 2012 ൽ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് . വളരെ ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത് അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് മാളവിക . ഒട്ടേറെ ഹിറ്റ് സിനിമകളിലാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, മാളവിക വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാർത്ഥ് ഭരതൻ നായകനായി എത്തിയ നിദ്ര എന്ന ചിത്രത്തിലാണ് ആദ്യമായി മാളവിക വേഷമിടുന്നത്. കൂടുതലായും മാളവികയ്ക്ക് ലഭിച്ചിരുന്നത് മകൾ , അനിയത്തി തുടങ്ങി വേഷങ്ങളാണ്.

മാളവികയെ മറ്റ് നായിക നടിമാരിൽ നിന്നും വ്യത്യസ്തയാകുന്നത് ഏത് ചെറിയ വേഷവും താരം സ്വീകരിക്കും എന്ന കാര്യത്തിലാണ്. നായിക പ്രാധാന്യമുള്ള വേഷങ്ങളോ ശ്രദ്ധേയ റോളുകളോ ലഭിച്ചാൽ പിന്നീട് വരുന്ന ചെറുവേഷങ്ങൾ നിരസിക്കുന്നവരാണ് പല നടിമാരും. എന്നാൽ എത്ര ചെറിയ വേഷം സ്വീകരിക്കാൻ ഒട്ടും മടി കാണിക്കാറില്ല മാളവിക. അതു കൊണ്ട് തന്നെ ഈ വർഷം പുറത്തിറങ്ങിയ പല വമ്പൻ ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമാകുവാൻ മാളവികയ്ക്ക് സാധിച്ചു.

2022 ൽ പുറത്തിറങ്ങിയ ആറോളം ചിത്രങ്ങളിൽ മാളവിക തന്റെ സാന്നിധ്യം അറിയിച്ചു. മാത്രമല്ല കൂടുതലും സൂപ്പർ സ്റ്റാറുകളുടെ സിനിമകളിലാണ് മാളവിക അഭിനയിച്ചതും. ഇക്കൊല്ലം പുറത്തിറങ്ങിയ ആറാട്ട് , പുഴു, ഒരുത്തീ , സിബിഐ 5, കടുവ,പാപ്പൻ തുടങ്ങി ചിത്രങ്ങളിൽ മാളവിക വേഷമിട്ടു. ഈ ഇരുപത്തിനാല്കാരിക്ക് ഇതിനോടകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ സാധിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് മാളവിക . അതിനാൽ തന്നെ ഒട്ടും വൈകാതെ തെന്നിന്ത്യയിൽ ഒട്ടാകെ മാളവിക സജീവമാകും എന്നാണ് താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.

സൈമ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള മാളവികയുടെ അത്യുഗ്രൻ ലുക്കാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . കറുപ്പ് സാരിയിൽ അതിസുന്ദരിയായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. വൈ-ല ഡിസൈൻസിന്റെതാണ് മാളവിക ധരിച്ചിരിക്കുന്ന സാരി. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ എടുക്കുകയും മാളവികയെ മേക്കപ്പ് ചെയ്യുകയും ചെയ്തിരിക്കുന്നത് രസ്നയാണ്.

© 2024 M4 MEDIA Plus