ഡിപ്പം ഡപ്പം പട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ..!

നടി മാളവിക മേനോന്റെ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് മാളവിക. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയായ താരം പുത്തൻ റീൽസ് വീഡിയോസും ഫോട്ടോ ഷൂട്ടുകളുമായി നിരന്തരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട് . താരം പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

വിജയ് സേതുപതി , നയൻതാര , സാമന്ത റൂത്ത് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഡിപ്പം ഡപ്പം എന്ന ഗാനത്തിനാണ് മാളവിക ചുവടു വച്ചിരിക്കുന്നത്. വിഘ്നേശ് ശിവൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധും അന്തോണി ദാസനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സാമന്ത, വിജയ് സേതുപതി എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത് .

സ്വയം വിഡ്ഢിയാകാൻ അനുവദിച്ചു കൊണ്ട് നൃത്തം ആസ്വദിക്കു എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. അതിസുന്ദരിയായാണ് താരം ഈ വീഡിയോയിൽ എത്തിയിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അടുത്ത് പുറത്തിറങ്ങിയ ഒരുത്തി, സി ബി ഐ 5 ദി ബ്രയിൻ , പുഴു എന്നീ ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു.