വെറൈറ്റി ഡാൻസുമായി നടി മാളവിക മേനോൻ..! വീഡിയോ കാണാം..

കേന്ദ്ര കഥാപാത്രങ്ങൾക്ക് മാത്രമല്ല ചെറു റോളുകളിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അഭിനേതാക്കൾക്ക് എല്ലാം വളരെ ഏറെ സ്വീകാര്യതയാണ് ഇന്ന് മലയാള സിനിമയിലും പ്രേക്ഷകർക്ക് ഇടയിലും ലഭിക്കുന്നത്. അത്തരത്തിൽ ചെറു വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് മാളവിക മേനോൻ . സഹനടി റോളുകളിലാണ് മാളവിക കൂടുതലായും തിളങ്ങിയിട്ടുള്ളത്. 916 എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മകളായി വേഷമിട്ടു കൊണ്ടായിരുന്നു മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് അങ്ങോട്ടും താരത്തിന് ലഭിച്ചത് മകൾ , സഹോദരി വേഷങ്ങൾ തന്നെയാണ്. ഇതുവരേയും നായികയായി താരം അഭിനയിച്ചിട്ടില്ലെങ്കിൽ പോലും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഇടം നേടിയവയാണ്. 916 ന് ശേഷം നിദ്ര, ഹീറോ, പൊറിഞ്ചു മറിയം ജോസ് , ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബറ്റാലിയൻ, ആറാട്ട്, ഒരുത്തി, സി ബി ഐ 5 ദി ബ്രെയിൻ തുടങ്ങി ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

സിനിമയിലേതു പോലെ മാളവിക സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും എല്ലാം ആരാധകരുമായി മാളവിക പങ്കുവയ്ക്കാറുണ്ട്. സിനിമകളിൽ ഗ്ലാമറസ് റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ഫോട്ടോ ഷൂട്ടിനായി ഗ്ലാമറസ് വേഷങ്ങളിൽ താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ആ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ജീൻസും ടോപ്പും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് .