ബ്ലൂ സാരിയിൽ സുന്ദരിയായി പ്രിയ താരം മാളവിക മേനോൻ.. വീഡിയോ കാണാം..

നായികയായി ശോഭിക്കാതെ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് മാളവിക മേനോൻ . സഹനടി റോളുകൾ ചെയ്താണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. മകൾ വേഷം ചെയ്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് തുടർന്നും ലഭിച്ചത് മകൾ , സഹോദരി വേഷങ്ങൾ തന്നെയാണ്. നായികയായി താരം ഇതുവരേയും അഭിനയിച്ചിട്ടില്ലെങ്കിൽ പോലും താരത്തിന്റെ ഓരോ റോളും പ്രേക്ഷക മനസ്സിൽ പതിഞ്ഞവയാണ്. 916 എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം അതിന് ശേഷം നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ, ആറാട്ട്, ഒരുത്തി തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം സി ബി ഐ 5 ദി ബ്രെയിൻ എന്നതാണ്. മലയാളത്തിന് പുറമേ തമിഴിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ പുത്തൻ ചിത്രങ്ങളും റീൽസും ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. സിനിമകളിൽ മാളവിക ഗ്ലാമറസ് റോളുകൾ കൈകാര്യം ചെയ്തിട്ടില്ല . എന്നാൽ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോ ഷൂട്ട് ചെയ്യാറുണ്ട് താരം. ആ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. താരം പങ്കുവച്ച പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഒരു ബ്ലൂ കളർ ത്രെഡ് എംബ്രോയ്ഡറി ഡിസൈനർ നെറ്റ് സാരി ധരിച്ചെത്തിയ താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സ്വയംവര സിൽക്സിന്റെ സാരി ധരിച്ച് അതി സുന്ദരിയായാണ് മാളവിക എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.