“ഇന്നും എന്നും മലയാളി” അജിയോയുടെ പരസ്യത്തിൽ തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ..!

കോവിഡ് കാലവും ലോക്ക് ഡൗണും എല്ലാം ജനങ്ങളിൽ ഒട്ടേറെ മാറ്റങ്ങളാണ് കൊണ്ടു വന്നത് . അതിൽ എടുത്ത് പറയേണ്ടത് ഓൺലൈൻ ഷോപ്പിങ് ആണ് . പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഏവരും ശീലച്ച ഓൺലൈൻ ഷോപ്പിങ് അതിന് ശേഷവും ഏവരും പിന്തുടർന്നു. അതിനാൽ തന്നെ നമുക്ക് ചുറ്റും നിരവധി ഓൺലൈൻ ഷോപ്പിങ് ആപ്പുകളും വന്നു.

വീണ്ടും ഒരു ഓണക്കാലം കൂടി വന്നിരിക്കുകയാണ് . നിരവധി പേരും ഇന്ന് ഡ്രസ്സുകൾ വാങ്ങുന്നതും പല ഓൺലൈൻ സൈറ്റുകളിൽ നിന്നുമാണ് . കടകളിൽ നിന്ന് വാങ്ങുന്നതിലും എളുപ്പത്തിൽ കൂടുതൽ കളക്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ സാധിച്ചതോടെ മലയാളികൾ ഏവരും ഓൺലൈൻ ഷോപ്പിങിനെ ആശ്രയിച്ചിരിക്കുകയാണ്. അതിൽ എടുത്തു പറയേണ്ട ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആണ് അജിയോ .

ഇപ്പോഴിതാ മലയാളിയുടെ പ്രിയ താരം മാളവിക മേനോൻ അജിയോയുടെ ഒരു പരസ്യ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആറ്റിറ്റ്യൂഡും കാഴ്ചപ്പാടും മാറിയോ … എന്ന വരികൾക്ക് സ്‌റ്റൈലിഷ് വസ്ത്രങ്ങളിൽ വന്ന് ചുവടുവയ്ക്കുന്ന മാളവികയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ” ഇന്നും എന്നും മലയാളി , ഈ ഓണം , നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങളിലേക്കും ആഘോഷങ്ങളിലേക്കും എല്ലാറ്റിനുമുപരിയായി മാറുന്ന നമ്മുടെ ഫാഷനിലേക്കും ഞാൻ ഉറ്റുനോക്കുന്നു ” എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടോമി ലിയോൺ ആണ് ഈ വീഡിയോ തയ്യാറാക്കിയത്. എഡിറ്റിംഗ് നിർവഹിച്ചത് ശ്രീകല മേനോൻ ആണ് .