അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവച്ച് നടി മാളവിക മേനോൻ..!

തമിഴ് താരം ദളപതി വിജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളി താരം മാളവിക മേനോൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റ റീൽ വൈറലായി മാറുകയാണ്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലെ ട്രെൻഡിംഗ് ആയി മാറിയ രംഗമാണ് അറബിക് കുത്ത് ഗാനത്തിന് നായിക പൂജ ഹെഗ്ഡെ ചുവടു വയ്ക്കുന്നത്. ഇത് നോക്കി നിൽക്കുന്ന നായകൻ വിജയിനേയും ഈ രംഗത്തിൽ കാണാം. സോഷ്യൽ മീഡിയയിൽ ഇത് ട്രെൻഡിംഗ് ആയി മാറിയിരുന്നു . താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ റീൽസുമായി രംഗത്ത് വന്നിരുന്നു. അതിൽ ഇപ്പോൾ അവസാനത്തേത് ആയി എത്തിയിരിക്കുകയാണ് നടി മാളവികയുടേത്.

അതി മനോഹരമായ ലെഹങ്ക ധരിച്ച് സുന്ദരിയായാണ് താരം ഈ റീൽസിന് ചുവടു വച്ചിരിക്കുന്നത്. ട്രെൻഡുകൾ പിന്തുടരാൻ എപ്പോഴും വൈകും , എന്നാൽ ഇത് ചെയ്തിരിക്കുന്നത് ഉചിതമായ ദിനത്തിൽ ആണ് ആണ് എന്ന ക്യാപ്ഷനൊപ്പമാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിജയ് സാറിന് ജന്മദിനാശംസകളും താരം നേർന്നിട്ടുണ്ട്. നടി സാധിക വേണുഗോപാൽ ഉൾപ്പെടെ നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

മാളവിക മേനോൻ മലയാളത്തിലും തമിഴിലും ഒരുപോലെ ശോഭിച്ച താരമാണ്. നായിക വേഷങ്ങൾ താരത്തിന് ലഭിച്ചിട്ടില്ലെങ്കിലും കിട്ടുന്ന സപ്പോർട്ടിംഗ് റോളുകൾ അതി മനോഹരമായാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഞാൻ മേരിക്കുട്ടി, ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ, ആറാട്ട്, ഒരുത്തി തുടങ്ങി ചിത്രങ്ങളിൽ മാളവിക വേഷമിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സി ബി ഐ 5 ദി ബ്രെയിൻ എന്നതാണ് മാളവികയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം.