വർക്കൗട്ടിൽ തല കുത്തി മറിഞ്ഞ് ജോസഫിലെ നായിക മാധുരി..!

ജോജു ജോർജ് നായകനായി അഭിനയിച്ച ക്രൈം ത്രില്ലർ സിനിമയായിരുന്നു ജോസഫ്. മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് ചലച്ചിത്രത്തെ സ്വീകരിച്ചിട്ടുള്ളത്. ജോസഫ് സിനിമയിൽ ജോജു ജോർജിന്റെ കാമുകിയായി വേഷമിട്ട നടിയാണ് മാധുരി ബ്രേക്ഗാനസ. മാധുരിയുടെ അഭിനയ ജീവിതത്തിന്റ വഴിത്തിരിവായി മാറിയത് തന്നെ ജോസഫിലെ നായികയുടെ കഥാപാത്രമായിരുന്നു. ഈ ചലച്ചിത്രത്തിലൂടെയാണ് മാധുരിയെ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത്. എന്നാൽ ജോസഫ് എന്ന ചലച്ചിത്രമായിരുന്നില്ല നടിയുടെ ആദ്യ സിനിമ. ഈ സിനിമയ്ക്ക് മുമ്പും താരം പല സിനിമകളിൽ വേഷം ചെയ്തിട്ടുണ്ട്.

അനൂപ് മേനോൻ നായകനായും മിയ നായികയായും പ്രധാന വേഷത്തിലെത്തിയ “എന്റെ മെഴുതിരി അത്താഴങ്ങൾ” എന്ന ചലച്ചിത്രത്തിലാണ് മാധുരി ആദ്യമായി വേഷമിടുന്നത്. എന്നാൽ ഈ സിനിമയിലൂടെ താരത്തിനു വേണ്ടത്ര ജനശ്രെദ്ധ നേടാൻ സാധിച്ചില്ല. എന്നാൽ ജോസഫ് എന്ന സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന പട്ടാഭിരാമൻ, മോഹൻലാൽ നായകനായിയെത്തിയ ഇട്ടിമാണി മഡ് ഇൻ ചൈന തുടങ്ങിയ ചലച്ചിത്രങ്ങളിൽ നിറഞ്ഞാടുവാൻ സാധിച്ചിട്ടുണ്ട്.

ബാംഗ്ലൂർ സ്വേദേശിനിയാണ് മാധുരി. അൽ മല്ലു എന്ന ചലച്ചിത്രത്തിൽ ഒരു ഗാനത്തിൽ മാധുരി വേഷമിട്ടിട്ടുണ്ട്. കൂടാതെ കുഷ്ക എന്ന ചിത്രത്തിലൂടെ കന്നഡയിൽ താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി മാധുരിയുടെ സിനിമയൊന്നും ബിഗ്സ്‌ക്രീനിൽ കണ്ടിട്ടില്ല. അതിന്റെ കാരണവും താരം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. വാരൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമകളാണ് ഇനി താരത്തിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചലച്ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ തന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് തന്റെ പുതിയ മേക്കോവർ കണ്ടാണ്.

ജോസഫിൽ നായകന്റെ കാമുകിയായി എത്തിയ മാധുരി അല്ല ഇപ്പോളത്തെ മാധുരി. പഴയ ലുക്കിൽ നിന്നും ഒരുപാട് മാറ്റങ്ങളാണ് താരം ഇപ്പോൾ വരുത്തിയിരിക്കുന്നത്. തന്റെ അമിത വണ്ണം കുറച്ച് ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന താരത്തെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നിലവിൽ താരത്തെ കാണുമ്പോൾ വളരെ ജോസഫിലെ ആ നായിക തന്നെയാണോ എന്നാണ് തന്റെ ആരാധകരും, സിനിമ പ്രേഷകരും ചോദിക്കുന്നത്. താരം വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്.