ആരാധകരെ പിന്നെയും ഞെട്ടിച്ച് കുഞ്ചാക്കോ ബോബൻ..! ഒറ്റിലെ മനോഹര റൊമാൻ്റിക് ഗാനം കാണാം..

മലയാള സിനിമ മേഖലയിലെ ശ്രദ്ധേയ താരം കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലും റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങി. ഒരേ നോക്കിൽ എന്ന വരികളുമായി ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗായിക ശ്വേതാ മോഹൻ ആണ് . വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് എ എച് കാഷിഫ് ആണ് . ചാക്കോച്ചനും നായികയായ ഈഷ റെബയും തമ്മിലുള്ള മനോഹരവും റൊമാന്റികുമായ പ്രണയ രംഗങ്ങളിലൂടെയാണ് ഈ ഗാനം കടന്നു പോകുന്നത്.

കഴിഞ്ഞ വർഷം പുറത്തിങ്ങിയ ചാക്കോച്ചന്റെ ഭീമന്റെ വഴി എന്ന ചിത്രത്തിൽ താരം ഓൺസ്‌ക്രീനിൽ ഒരു ചുംബനരംഗവുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ശേഷം ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിലു ഹൈലൈറ്റ് ആയി മാറുന്നത് ചാക്കോച്ചന്റെയും ഈഷയുടേയും ചുംബനരംഗമാണ്. ഫെല്ലിനിയുടെ ആദ്യ ചിത്രം ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രമാണ്. അതിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് ഒറ്റ് അഥവാ രണ്ടഗം. ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്.

ചാക്കോച്ചൻ തമിഴിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശസ്ത സംവിധായകൻ ഭരതൻ ഒരുക്കിയ ദേവരാഗമാണ് അരവിന്ദ് സ്വാമി ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.1996ല്‍ ആയിരുന്നു ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഒറ്റ് നിർമ്മിച്ചിരിക്കുന്നത് ദി ഷോ പീപ്പിള്‍ന്റെയും ഓഗസ്റ്റ് സിനിമാസിന്റെയും ബാനറില്‍ തമിഴ് നടൻ ആര്യയും ഷാജി നടേശനും ഒന്നിച്ചാണ്. ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിജയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയുമാണ്. എസ്. സജീവാണ് ഈ മാസ്സ് ത്രില്ലർ ചിത്രത്തിന്റെ രചന .