കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും ഒന്നിക്കുന്ന കുടുക്ക്.! ശ്രദ്ധ നേടി ചിത്രത്തിലെ മനോഹര ഗാനം..!

പുതുമുഖങ്ങളെയും കഴിവുള്ളവരെയും എന്നും സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു മേഖലയാണ് മലയാള സിനിമ ഇൻഡസ്ട്രി. മലയാളികളുടെ പ്രിയങ്കരനും പ്രിയങ്കരിയുമായ യുവതാരങ്ങളായ ദുർഗ കൃഷ്ണയും, കൃഷണ ശങ്കറും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്ന പുതിയ സിനിമയാണ് കുടുക്ക്. പല സിനിമകളും പ്രൊമോഷൻ വേണ്ടി കഷ്ടപ്പെടുമ്പോൾ കുടുക്കിലെ അണിയറ പ്രവർത്തകർ വ്യത്യസ്തമായ വിദ്യയാണ് ഇവിടെ ഉപയോഗിച്ചത്.

സിനിമയുടെ ട്രൈലെർ റിലീസ് ചെയുന്നതിനു മുമ്പ് തന്നെ ചലചിത്രത്തിലെ നായികനായകൻ നൃത്തം ചെയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിപ്പിച്ച് പ്രൊമോഷനാക്കിയത്. ഇരുവരും ഫ്ലാറ്റുകളുടെ താഴെ അതിമനോഹരമായി നൃത്തം ചെയ്ത് പ്രേഷകരെ ആവേശം കൊള്ളിക്കാനും ഈ അഭിനേതാകൾക്ക് സാധിച്ചു. ഡാൻസിന് ശേഷം സിനിമയുടെ അതിമനോഹരമായ ഗാനമാണ് മില്യൻസ് കാണികളോടെ യൂട്യൂബിൽ ഒന്നാമതായി ട്രെൻഡിംഗിൽ നിൽക്കുന്നത്.

കുടുക്കിന്റെ സംവിധാനം നിർവഹിക്കുന്നത് ബിൽഹരിയാണ്. പടത്തിന്റെ റിലീസിനു വേണ്ടി ഏറെ ആകാംഷയോടെയിരിക്കുകയാണ് സിനിമ ലോകം. മാരൻ എന്നാണ് ഗാനത്തിന്റെ തുടക്കം ആരംഭിക്കുന്നത്. ഗംഭീരമായി ഈ ഗാനം ആലപിച്ചത് സിദ് ശ്രീറാമും, ഭൂമിയും ഒന്നിച്ചാണ്. ടിറ്റോ പി തങ്കച്ചൻ അർത്ഥവ്യക്തമായ വരികൾ തയ്യാറാക്കിയപ്പോൾ മണികണ്ഠൻ അയ്യപ്പയും, ഭൂമിയും ചേർന്നാണ് ഗാനത്തിന് ഈണം നൽകിയത്.

ചുരുക്കം ചില ചലചിത്രങ്ങളിലൂടെ പ്രേഷകരെ ഹരം കൊള്ളിച്ച മോളിവുഡിലെ രണ്ട് യുവതാരങ്ങളാണ് കൃഷ്ണ ശങ്കറും, ദുർഗ കൃഷ്ണയും. ശ്രീനിവാസന്റെ കുട്ടിമാമ, നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ, ജയസൂര്യയുടെ പ്രേതം 2 എന്നീ സിനിമകളിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ ദുർഗയ്ക്ക് ഭാഗ്യം ലഭിച്ചപ്പോൾ മരുഭൂമിയിലെ ആന, അല്ല് രാമേന്ദ്രൻ, പ്രേമം എന്നീ സിനിമകളിൽ കൃഷ്ണ ശങ്കരും മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു.