കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..!

എത്രയേറെ തിരക്കേറിയ താരങ്ങളായാലും അതിപ്പോൾ സിനിമാതാരങ്ങൾ ആയാലും സീരിയൽ താരങ്ങൾ ആയാലും ഇൻസ്റ്റഗ്രാമിൽ റിൽസ് ചെയ്യുന്ന കാര്യത്തിൽ എല്ലാവരും മുൻപന്തിയിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരമാണ് നടി കൃഷ്ണപ്രഭ . നല്ലൊരു നർത്തകി ആയതുകൊണ്ട് തന്നെ കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിൽ കൂടുതലായി പങ്കുവയ്ക്കാറുള്ളത് തന്റെ ഡാൻസ് വീഡിയോസ് തന്നെയാണ്. കൃഷ്ണപ്രഭ തനിച്ചും തന്റെ സുഹൃത്തുക്കൾക്കൊപ്പം എല്ലാം ചുവടു വയ്ക്കാറുണ്ട്. താരത്തിന്റെ ഡാൻസ് വീഡിയോസിന് മികച്ച പ്രേക്ഷക പ്രതികരണവും ആണ് ലഭിക്കാറുള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത് കൃഷ്ണപ്രഭ പങ്കുവെച്ച് താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് . സീരിയൽ താരം ഉമാ നായർക്കൊപ്പം ആണ് കൃഷ്ണപ്രഭ ഇത്തവണ ചുവട് വെച്ചിട്ടുള്ളത്. തങ്ങളുടെ സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ഇരുവരും ഈ വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരങ്ങളുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത് .

എഴുപതോളം പരമ്പരകളുടെ ഭാഗമായിട്ടുള്ള താരമാണ് ഉമാ നായർ . ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് ഉമ നായർ പ്രേക്ഷക പ്രിയങ്കരിയായി മാറുന്നത്. ചില മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹരിഹരൻ പിള്ള ഹാപ്പിയാണ് , ജെയിംസ് ആൻഡ് ആലീസ്, ആകാശമിഠായി , ലക്ഷ്യം, കോടതി സമക്ഷം ബാലൻ വക്കിൽ, എടക്കാട് ബറ്റാലിയൻ തുടങ്ങിയവ താരം ചെയ്ത ശ്രദ്ധേയ ചിത്രങ്ങളാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

കൃഷ്ണപ്രഭയും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് കളിവീട് എന്ന പരമ്പരയിൽ തന്നെയാണ്. ഈ പരമ്പരയുടെ ലൊക്കേഷനിൽ നിന്നുമാണ് താരങ്ങൾ ഈ റീൽസ് വീഡിയോ ചെയ്തിട്ടുള്ളത്. ഏറെ വർഷമായി ബിഗ് സ്ക്രീനിലെയും മിനിസ്ക്രീനിലെയും ഒരു സജീവതാരമാണ് കൃഷ്ണപ്രഭ . 2005 മുതൽക്കാണ് കൃഷ്ണപ്രഭ പരമ്പരകളിൽ സജീവമാകുന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളുടെ അവതാരികയായും മത്സരാർത്ഥിയായും താരം തിളങ്ങി. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ഒരു കോളേജ് വിദ്യാർഥിനിയുടെ വേഷം ചെയ്തു മലയാള സിനിമയിലേക്ക് കടന്നുവന്ന കൃഷ്ണപ്രഭ ശ്രദ്ധിക്കപ്പെടുന്നത് മാടമ്പി എന്ന ചിത്രത്തിലൂടെയാണ്. അതിനുശേഷം ഉത്തരാസ്വയംവരം, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, മൈ ബിഗ് ഫാദർ , കളേഴ്സ്, ജനകൻ, തേജാഭായ് ആൻഡ് ഫാമിലി , ട്രിവാൻഡ്രം ലോഡ്ജ്, കർമ്മയോദ്ധ, നത്തോലി ഒരു ചെറിയ മീനല്ല , കടൽ കടന്നൊരു മാത്തുക്കുട്ടി , ഏഴ് സുന്ദരരാത്രികൾ, ഒരു ഇന്ത്യൻ പ്രണയകഥ, പോളിടെക്നിക് ഷീ ടാക്സി , ലൈഫ് ഓഫ് ജോസൂട്ടി , ഇത്താണ്ട പോലീസ് , അള്ള് രാമേന്ദ്രൻ , ദൃശ്യം 2, മകൾ , ഇലവീഴാപൂഞ്ചിറ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകുവാൻ കൃഷ്ണയ്ക്ക് സാധിച്ചു. കഴിഞ്ഞ വർഷം ഇറങ്ങിയ ഏഴോളം ചിത്രങ്ങളിൽ കൃഷ്ണപ്രഭ തൻറെ സാന്നിധ്യം അറിയിച്ചു.