ഉറുമ്മിയിലെ പാട്ടിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭയും കൂട്ടുകാരിയും..! വീഡിയോ കാണാം..

അഭിനേത്രിയായ കൃഷ്ണ പ്രഭ ക്ലാസിക്കൽ , സിനിമാറ്റിക് പ്രൊഫഷണൽ ഡാൻസറാണ്. 2008 ൽ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് താരം കടന്നു വന്നത്. പിന്നീട് നിരവധി വേഷങ്ങളിൽ താരം പ്രേക്ഷക ശ്രദ്ധ നേടി. മിനിസ്ക്രീനിലും നിറസാന്നിധ്യമാണ് താരം. 2009 ൽ മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് താരം.
നർത്തകിയായ താരം പലപ്പോഴും ഡാൻസ് പെർഫോമൻസുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.

‘നിങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇതാ ഞങ്ങൾ ഒരു മലയാളം റീൽസ് ചെയ്യാൻ പോകുന്നു, എന്ന അടികുറിപ്പോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു. കൃഷ്ണ പ്രഭയ്ക്കൊപ്പം സുഹൃത്ത് സുനിത റാവു വി.ആറും ചുവടുവയ്ക്കുന്നുണ്ട്.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി എത്തിയ ഉറുമി എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിരിക്കുന്നത് . ദീപക്‌ ദേവ് ഈണം പകർന്ന് ജോബ് കുര്യൻ, റിത എന്നിവർ ചേർന്ന് ആലപിച്ച ആരാന്നേ ആരാന്നേ എന്ന ഗാനത്തിനാണ് റീൽസ് വീഡിയോയുമായി ഇവർ എത്തിയത്. ചിത്രത്തിൽ പ്രഭുദേവ, താബു, പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഈ ഗാനം മനോഹരമാക്കിയിട്ടുള്ളത്.


വളരെ സ്‌റ്റെലിഷും ഗ്ലാമറസുമായാണ് ഇരുവരും ഈ വീഡിയോയിൽ പ്രതൃക്ഷപ്പെട്ടിട്ടുള്ളത് . ഷോട്സും ബനിയനുമാണ് ഇവരുടെ വേഷം. കിടിലൻ പെർഫോമൻസ് കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഈ താരങ്ങൾ. സീരിയൽ താരം ഉമാ നായർ ഉൾപ്പെടെ നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.