സുഹൃത്തിനൊപ്പം ഹിന്ദി പാട്ടിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭ..! വീഡിയോ കാണാം..

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം മാടമ്പിയിലൂടെ ചെറിയൊരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി കൃഷ്ണപ്രഭ മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന താരം നിലവിൽ ഒരു പ്രൊഫഷണൽ ഡാൻസറാണ് . മാടമ്പി എന്ന സിനിമയിൽ കാഴ്ചവച്ച രസകരമായ പ്രകടനത്തിന് ശേഷം ഒട്ടേറെ വേഷങ്ങൾ പിന്നെയും കൃഷ്ണപ്രഭയെ തേടിയെത്തി. നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലെ കൃഷ്ണപ്രഭയുടെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചു. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് 2009 ൽ ലഭിച്ചത് ഹാസ്യ വേഷങ്ങൾ നിഷ്പ്രയാസം അതി മനോഹരമായി കൈകാര്യം ചെയ്ത കൃഷ്ണപ്രഭയ്ക്ക് ആയിരുന്നു . മിനിസ്ക്രീനിലേയും ഒരു സജീവ താരമാണ് കൃഷ്ണപ്രഭ . നിരവധി ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടേയും താരം. പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ കൃഷ്ണപ്രഭ വളരെ സജീവമാണ്. താരം പുത്തൻ റീൽസ് വീഡിയോയുമായി നിരന്തരം തന്റെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. സുഹൃത്തായ സുനിത റാവും റീൽസിൽ താരത്തിനൊപ്പം എത്താറുണ്ട്. പ്രേക്ഷകർക്കിടയിൽ നിമിഷ നേരം കൊണ്ടാണ് ഇരുവരും ചേർന്ന് ഒരുക്കുന്ന റീൽസ് വീഡിയോസ് വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്ന എല്ലാ ഗാനങ്ങൾക്കും ഇവർ ഡാൻസ് പെർഫോമൻസുമായി എത്താറുണ്ട്. കൃഷ്ണപ്രഭയെ പോലെ തന്നെ സുനിതയും അതിഗംഭീര ഡാൻസറാണ് . ഇരുവരുടേയും വസ്ത്രധാരണവും ഡാൻസിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നാണ് .

ഇപ്പോൾ ആരാധകർക്ക് മുന്നിൽ പുതിയൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. വിഷു സ്പെഷ്യൽ ആയി പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ ചുവപ്പും വെളുപ്പും കലർന്ന ദാവണിയിൽ സുന്ദരിമാരായാണ് ഇവർ എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇരുവരും ചെയ്തിരിക്കുന്നത് കൊണ്ടൈ ലിപ് റിസോർട്ടിൻ നിന്നാണ് . ജിതിൻ ജി ദാസ് , ജെ.പി ഫോട്ടോഗ്രഫി , ചാർലി കെ.സി എന്നിവർ ചേർന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിചിരിക്കുന്നത് രാജീവ് കെ.ആർ ആണ്. സീരിയൽ താരം റബേക്ക സന്തോഷ് ഉൾപ്പെടെ നിരവധി പ്പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.