കൃഷ്ണ പ്രഭയും കൂട്ടുക്കാരിയും പൊളിച്ചടുക്കി..! ഡാൻസ് കാണാം..

നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. അഭിനേത്രി, അവതാരക , നർത്തകി എന്നി മേഖലകളിൽ എല്ലാം ശോഭിച്ച താരമാണ് നടി കൃഷ്ണ പ്രഭ. കുട്ടിക്കാലം മുൽക്കേ നൃത്തം അഭ്യസിക്കുന്ന താരം ഇന്ന് നല്ലൊരു നർത്തകിയാണ്. താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിരന്തരം പുത്തൻ ഡാൻസ് വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. താരം നിലവിൽ സിനിമാരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് കൃഷ്ണ പ്രഭ . നിരവധി ഡാൻസ് പെർഫോമൻസുമായി എത്തുന്ന താരം തനിച്ചും സുഹൃത്ത്ക്കൾക്ക് ഒപ്പവും എല്ലാം നിരവധി പെർഫോമൻസ് കാഴ്ചവയ്ക്കാറുണ്ട്.

കൃഷ്ണ പ്രഭ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത് . താരം ഈ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത് തന്റെ സുഹൃത്തായ സുനിത റാവുവിനൊപ്പമാണ് . സുനിതയും താരത്തെ പോലെ മികച്ച ഒരു ഡാൻസറാണ്. ഇരുവർക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്’ . അതുകൊണ്ട് തന്നെ ഇവർ ഒന്നിച്ചെത്തുന്ന റീൽസ് വീഡിയോസ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

നിങ്ങൾ കാരണം ഞങ്ങൾ നൃത്തം ചെയ്യുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രോപ് ടോപും മിനി സ്‌കേർട്ടും ധരിച്ചാണ് ഇരുവരും റീൽസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ജൈനിക സ്കൂൾ ഓഫ് ആർട്ട്സിൽ നിന്നാണ് ഇരുവരും ഈ റീൽസ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ പകർത്തിയിരിക്കുന്നത് സാംസൺ വർഗീസ് ആണ്.

© 2024 M4 MEDIA Plus