കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി കൃഷ്ണ പ്രഭ..! വീഡിയോ കാണാം..

2008 ൽ പുറത്തിറങ്ങിയ മോഹൻ ലാൽ ചിത്രം മാടമ്പിയിലൂടെ ചെറിയ ഒരു ഹാസ്യ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ പ്രഭ. കൃഷ്ണ പ്രഭ തനിക്ക് ലഭിച്ചിരുന്ന ചെറിയ റോളുകൾ പോലും അതി മനോഹരമായി അവതരിപ്പിക്കുകയും മലയാള സിനിമയിൽ ശോഭിക്കുകയും ചെയ്തു. ആദ്യ ചിത്രത്തിലൂടെ കാഴ്ച്ച വച്ച മികച്ച പ്രകടനം താരത്തിന് ഒട്ടേറെ അവസരങ്ങൾ പിന്നീട് നേടി കൊടുത്തു . കൃഷ്ണ പ്രഭ കാഴ്ചവച്ച പ്രകടനങ്ങളിൽ ഏറെ പ്രശംസാർഹമായിരുന്നു നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയം . കൃഷ്ണ പ്രഭയ്ക്ക് മികച്ച ഹാസ്യ താരത്തിനുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം 2009 ൽ ലഭിച്ചു.

നർത്തകി , അവതാരക എന്നീ മേഖലകളിലും തന്റെ മികവ് കാഴ്ചവച്ചിട്ടുള്ള താരമാണ് കൃഷ്ണ പ്രഭ. ഒരു പ്രൊഫഷണൽ ഡാൻസർ ആയ താരം തൻ്റെ മൂന്നാം വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട് . നിരന്തരം സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്ക് പുത്തൻ ഡാൻസ് വീഡിയോയുമായി കൃഷ്ണ പ്രഭ എത്താറുണ്ട്. കൃഷ്ണ പ്രഭ തനിച്ചും തന്റെ സുഹൃത്തുക്കൾക്ക് ഒപ്പവും എല്ലാം കിടിലൻ ചെർഫോമൻസുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.

കൃഷ്ണ പ്രഭയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. തന്റെ സുഹൃത്ത് സുനിതാ റാവുവിന് ഒപ്പമാണ് താരം എത്തിയിരിക്കുന്നത്. കൃഷ്ണയെപ്പോലെ നല്ലൊരു നർത്തകിയാണ് സുനിതയും . ഒരേ പോലുള്ള കോസ്റ്റ്യൂമിൽ എത്തിയ ഇരുവരും ഗംഭീര പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത് . ഈ വീഡിയോ എടുത്തിരിക്കുന്നത് ചാർലി, ജിതിൻ ദാസ് എന്നിവരാണ്. ഒട്ടേറെ ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമൻ്റുകൾ നൽകിയിരിക്കുന്നത്.