കൃഷ്ണ പ്രഭയുടെ വേറേ ലെവൽ എനർജി…! മ മ മഹേഷ പാട്ടിന് കിടിലൻ ഡാൻസുമായി താരം..

സോഷ്യൽ മീഡിയ കീഴടക്കി നടി കൃഷ്ണ പ്രഭയുടെ റിൽസ് വീഡിയോ. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയായ താരം പുത്തൻ ഡാൻസ് വീഡിയോസുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിലവിൽ സിനിമാരംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് താരം . സുഹൃത്ത്ക്കൾക്ക് ഒപ്പവും തനിച്ചും എല്ലാം ഒട്ടേറെ കിടിലൻ ഡാൻസ് പെർഫോമൻസുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. താരം പങ്കുവച്ച ഒരു പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാവുന്നത് .

മഹേഷ് ബാബു , കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സർക്കാർ വാരി പാട എന്ന തെലുങ്ക് ചിത്രത്തിലെ മാമാ മഹേഷ എന്ന ഗാനത്തിനാണ് കൃഷ്ണ പ്രഭ ചുവടുവയ്ക്കുന്നത് . അനന്ത ശ്രീറാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോണിത ഗാന്ധി , ശ്രീകൃഷ്ണ എന്നിവർ ചേർന്നാണ് . തമൻ എസ് ആണ് ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത്. പരശുറാം പെട്ല സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നവീൻ യേർനേനി, വൈ രവിശങ്കർ , റാം അചന്ത, ഗോവി അചന്ത എന്നിവർ ചേർന്നാണ്.

ഈ ഗാനത്തിന് സുഹൃത്തിനെപ്പം കിടിലൻ ഡാൻസ് പെർഫോമൻസ് തന്നെയാണ് താരം കാഴ്ച വച്ചിരിക്കുന്നത്. ഗ്ലാമറസ് കോസ്റ്റ്യൂമിൽ അതി ഗംഭീര പെർഫോമൻസ് കാഴ്ചവച്ച താരത്തിന്റെ ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് . ടെൻസിംഗ് ഊർജ്ജസ്വലമായ നൃത്തവുമായി പവർ ഓൺ ഡാൻസ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.