ട്രെൻഡിങ് സൗത്ത് ബീറ്റ്..! തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..

കൃഷ്ണപ്രഭ എന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. നിരവധി വീഡിയോസ് ആണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം പങ്കു വയ്ക്കാറുള്ളത് . ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന കൃഷ്ണപ്രഭ മികച്ച ഒരു ഡാൻസർ കൂടിയാണ്. ആയതു കൊണ്ട് തന്നെ താരം സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി മാറുന്ന ഓരോ ഗാനത്തിനും ചുവടുവയ്ക്കുന്നത് പതിവാണ്. നിരവധി ആരാധനയുള്ള താരത്തിന്റെ ഒരു വീഡിയോകളും നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായി മാറാറുള്ളത്. കൃഷ്ണപ്രഭ തനിച്ചും സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം ഡാൻസ് വീഡിയോസ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയ തമിഴ് ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് കൃഷ്ണ പ്രഭയും. റെഡ് ക്രോപ്പ് ടോപ്പും ജീൻസും ധരിച്ച് സ്റ്റൈലിഷായാണ് താരം എത്തിയിരിക്കുന്നത്. ട്രെൻഡിങ് സൗത്ത് ബീറ്റ് എന്ന് കുറിച്ച് കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പതിവുപോലെ നിരവധി ആരാധകരാണ് കൃഷ്ണപ്രഭയുടെ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

ബോയ്ഫ്രണ്ട് ചിത്രത്തിൽ ഒരു കോളേജ് വിദ്യാർഥിനിയുടെ വേഷത്തിൽ തന്റെ കരിയർ ആരംഭിച്ച കൃഷ്ണപ്രഭയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് മാടമ്പി എന്ന ചിത്രത്തിൽ വേഷമിട്ടതിനുശേഷം ആണ്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തിന് വന്നുചേരുന്നത്. ജനകൻ, നോട്ടി പ്രൊഫസർ , കത്തോലി ഒരു ചെറിയ മീനല്ല, ഒരു ഇന്ത്യൻ പ്രണയകഥ, ഷീ ടാക്സി, ലൈഫ് ഓഫ് ജോസൂട്ടി , ഹണി ബീ 2.5 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ റോളുകൾ ലഭിച്ചു. കഴിഞ്ഞ വർഷം ഇറങ്ങിയ ഏഴോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ റോളുകളിൽ താരം വേഷമിട്ടു. പുലിമട , ജലാംശം തുടങ്ങിയവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ . സിനിമ ജീവിതം ആരംഭിച്ച സമയത്ത് തന്നെ മിനിസ്ക്രീൻ ഷോകളിലും കൃഷ്ണപ്രഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോൾ വേഷമിടുന്നത്.

© 2024 M4 MEDIA Plus