പൊളിച്ചടുക്കി നടി കൃഷ്ണ പ്രഭയും സുഹൃത്തും.. ഡാൻസ് വീഡിയോ കാണാം..

ഡാൻസിനോട് ഏറെ പ്രിയമുള്ള നടി കൃഷ്ണ പ്രഭ തന്റെ ആരാധകർക്കായി പുത്തൻ ഒരു ഡാൻസ് വീഡിയോയുമായി ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് . പതിവ് റീൽസ് വീഡിയോയിൽ നിന്ന് ഏറെ വ്യത്യസ്തവും മനോഹരവുമായാണ് പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് . താരത്തോടൊപ്പം സുഹൃത്ത് സുനിതാ റാവുവും നൃത്തം ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്നത് പതിവാണ്. ഇരുവരുടേയും ഗംഭീര നൃത്ത പ്രകടനം ഇരു കൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
ലെഹങ്കയിൽ അതി സുന്ദരിമാരായാണ് താരങ്ങൾ നൃത്തം ചെയ്യുന്നത്.

സുനിത റാവു, സാംസൺ വർഗ്ഗീസ് എന്നിവരാണ് ഈ നൃത്തത്തിന്റെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. നൃത്തം ഒരു തൊഴിലിനേക്കാൾ ഒരു അഭിനിവേശമാണ് എന്ന അടികുറിപ്പോടെയാണ് കൃഷ്ണ പ്രഭ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അബ്ദുൾ ടി റൗഫ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

അഭിനേത്രി , അവതാരക , നർത്തകി എന്നി എല്ലാ മേഖലകളിലും ശോഭിച്ച താരമാണ് നടി കൃഷ്ണ പ്രഭ . മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ച താരം പിന്നീട് ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായി. ടെലിവിഷൻ രംഗത്തും താരം സജീവമാണ് . സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യം എന്ന് തന്നെ കൃഷ്ണ പ്രഭയെ വിശേഷിപ്പിക്കാം. അതിനാൽ തന്നെ താരത്തിന്റെ ഓരോ പോസ്റ്റും വളരെ വേഗം സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.