വീണ്ടും സുഹൃത്തിനൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

ചെറു ഹാസ്യ വേഷങ്ങൾ ചെയ്ത് മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി കൃഷ്ണപ്രഭ . മാടമ്പി എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിനയ മികവ് കൊണ്ടും അവതരണ ശൈലി കൊണ്ടും മലയാള സിനിമയിൽ ചെറു വേഷങ്ങൾ കൊണ്ട് തന്നെ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹാസ്യ റോളുകൾക്ക് പിന്നാലെ സീരിയസ് റോളുകളും കൃഷ്ണ പ്രഭ എന്ന താരത്തിന് ലഭിച്ചു. തനിക്ക് ലഭിക്കുന്ന ഏതു വേഷവും അതി മനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാം എന്ന് താരം തെളിയിക്കുകയും ചെയ്തു.

മിനിസ്ക്രീനിലേയും ശ്രദ്ധേയ താരമാണ് കൃഷ്ണ പ്രഭ . നർത്തകി , അവതാരക എന്നീ മേഖലകളിലും തന്റെ മികവ് പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്. ഫേസ്ബുക്കിൽ 35 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. നല്ലൊരു ഡാൻസറായ താരം തന്റെ പുത്തൻ ഡാൻസ് റീൽസുമായി നിരന്തം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. തന്റെ സുഹൃത്തും ഡാൻസറുമായ സുനിത റാവുവിനൊപ്പം ആണ് കൃഷ്ണ പ്രഭ ഡാൻസ് ചെയ്യുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഇരുവരുടേയും പുതിയൊരു റീൽസ് വീഡിയോ ആണ് . ഷോർട്ട്സും ബനിയനും ധരിച്ച് കിടിലൻ ലുക്കിലാണ് ഇരുവരും ഈ റീൽസിൽ എത്തിയിരിക്കുന്നത് . അതിരപ്പിള്ളി റിവറൈൻ സ്യൂട്ട്സ് റിസോർട്ടിൽ നിന്നുമാണ് ഇരുവരും ഈ വീഡിയോ ചെയ്തിരിക്കുന്നത്. ശരത്ത് ബാബു ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.