പഴയ ഹിന്ദി പാട്ടിന് തകർപ്പൻ സ്റ്റെപ്പുമായി നടി കൃഷ്ണ പ്രഭ..!

2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് ചിത്രത്തിലൂടെ ഒരു കോളേജ് വിദ്യാർഥിനിയുടെ റോളിൽ പ്രത്യക്ഷപ്പെട്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി കൃഷ്ണപ്രഭ . സിനിമ രംഗത്ത് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിൽ സുരാജിനൊപ്പം ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അതിനുശേഷം ഒട്ടേറെ അവസരങ്ങളാണ് കൃഷ്ണ പ്രഭയ്ക്ക് വന്നുചേർന്നത്. ജനകൻ, നോട്ടി പ്രൊഫസർ , നത്തോലി ഒരു ചെറിയ മീനല്ല, ഒരു ഇന്ത്യൻ പ്രണയകഥ, ഷീ ടാക്സി, ലൈഫ് ഓഫ് ജോസൂട്ടി , ഹണി ബീ 2.5 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നതിന് കൃഷ്ണപ്രഭയ്ക്ക് അവസരം ലഭിച്ചു.

ചെറുതും വലുതുമായ റോളുകളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏഴോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. താരത്തിന്റെ പുതിയ പ്രോജക്ടുകൾ പുലിമട , ജലാംശം തുടങ്ങിയവയാണ് . മിനിസ്ക്രീൻ ഷോകളിലും സിനിമ ജീവിതം ആരംഭിച്ച സമയത്ത് തന്നെ കൃഷ്ണപ്രഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയാലിറ്റി ഷോ മത്സരാർത്ഥിയായും അവതാരികയായും പരമ്പരകളിൽ വേഷമിട്ടും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായും കൃഷ്ണപ്രഭ മാറിയിരുന്നു. നിലവിൽ താരം അഭിനയിക്കുന്നത് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് .

ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് കൃഷ്ണപ്രഭ . തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി വീഡിയോസ് ആണ് താരം പങ്കു വയ്ക്കാറുള്ളത് . കൃഷ്ണപ്രഭ ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിക്കുന്നുണ്ട് , മികച്ച ഒരു ഡാൻസറായ താരം തൻറെ ഡാൻസ് വീഡിയോസ് ആണ് കൂടുതലായും പങ്കുവെക്കാറുള്ളത്. ട്രെൻഡിംഗ് ആയി മാറുന്ന ഓരോ ഗാനത്തിനും ചുവടുവയ്ക്കുന്നത് കൃഷ്ണപ്രഭയുടെ പതിവാണ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ആയി നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ കൃഷ്ണപ്രഭയുടെ ഓരോ വീഡിയോസും ഫോട്ടോസും വളരെ വേഗമാണ് വൈറലായി മാറാറുള്ളത്. കൃഷ്ണപ്രഭ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. റോസ് കളർ പ്രിൻറഡ് സാരിയിലാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ബോളിവുഡ് ഗാനത്തിനാണ് കൃഷ്ണപ്രഭ ചുവടു വച്ചിട്ടുള്ളത്. പതിവുപോലെ ഒട്ടേറെ ആരാധകരാണ് കൃഷ്ണപ്രഭയുടെ വീഡിയോയ്ക്ക് താഴെ മികച്ച കമന്റുകൾ നൽകിയിട്ടുള്ളത്.