കൃഷ്ണ പ്രഭ പൊളിച്ചടുക്കി..! കൂട്ടുകാരിക്കൊപ്പം സാരിയിൽ തകർപ്പൻ ഡാൻസുമായി താരം..

സോഷ്യൽ മീഡിയയിൽ വീണ്ടും കൃഷ്ണപ്രഭയുടെ റീൽസ് വീഡിയോ വൈറലാവുകയാണ്. നടി കൃഷ്ണപ്രഭയും സുഹൃത്ത് സുനിത റാവും ചേർന്ന് നിരവധി ഡാൻസ് വീഡിയോസ് ആണ് ചെയ്യാറുള്ളത്. എല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. മികച്ച നർത്തകിമാരായ ഇവരുടെ ഡാൻസ് വീഡിയോസിൽ കോസ്റ്റ്യുമും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഒരു സപ്പാൻ കൂത്ത് ഡാൻസുമായി എത്തിയിരിക്കുയാണ് ഇരുവരും. റെഡ് കളർ സാരിയിൽ സിംപിൾ മേക്കപ്പിൽ കിടിലൻ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പോയാ പോ എന്ന തമിഴ് ഗാനത്തിന്റെ റീൽ വീഡിയോയ്ക്കാണ് ഇവർ ചുവടുവച്ചിരിക്കുന്നത്.

നമുക്കൊരു ഡപ്പാൻ കൂത്ത് ചെയ്യാം എൻജോയ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ ആരാധകർക്കായി പങ്കുവച്ചിട്ടുള്ളത്. കൊണ്ടൈ ലിപ് റിസോർട്ടിൽ നിന്നാണ് ഈ വീഡിയോ എടുത്തിട്ടുള്ളത്. ജിതിൻ ജി ദാസ് , ചാർലി കെ.സി, ജെ.പി ഫോട്ടോഗ്രഫി എന്നിവർ ചേർന്നാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. നിരവധി പ്രേക്ഷകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത് . ഇവരുടെ കോസ്റ്റ്യൂമിനാണ് പ്രത്യേക പരാമർശം.


കൃഷ്ണപ്രഭ ഒരു പ്രൊഫഷണൽ ഡാൻസറാണ് . മോഹൻലാലിനെ നായനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. 2008 ൽ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക പ്രശംസ നേടി. 2009 ൽ മികച്ച ഹാസ്യ അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് താരം കരസ്ഥമാക്കി. ടെലിവിഷൻ ഷോകളിലും കൃഷ്ണപ്രഭ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ നിരവധി പരമ്പരകളിലും താരം വേഷമിടുന്നുണ്ട്.

© 2024 M4 MEDIA Plus