ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ദിയ കൃഷ്ണ..! വീഡിയോ കാണാം..

ലോക്ക് ഡൗൺ നാളുകൾ മുതൽ സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയും അവർക്കിടയിൽ സ്വാധീനം ചെലുത്തുകയും ചെയ്ത ഒരുപാട് താരങ്ങൾ വളർന്ന് വന്നിരുന്നു. ചെറിയ വീഡിയോസ് ചെയ്തും റീൽസും ടിക്-ടോക്കുമൊക്കെ ചെയ്തും എല്ലാം ആണ് ഇവരിൽ പലരും ശ്രദ്ധ നേടിയത്. ചിലർ യൂട്യൂബിൽ വ്‌ളോഗ് ചെയ്തും ശ്രദ്ധ നേടിയവരാണ്. ഇവർക്ക് ആകട്ടേ പലപ്പോഴും ഒരു സിനിമ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന പിന്തുണ ലഭിക്കാറുണ്ട്.

ലോക്ക് ഡൗൺ കഴിഞ്ഞ് മിക്കവരും തങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഇവരിൽ പലരും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടുതൽ സജീവമായി. തുടർന്ന് പൊതുവേദികളിലും കടകളുടെ ഉദ്‌ഘാടനങ്ങളിലും എല്ലാം അതിഥികളായി ഇവർ എത്തുകയും ചെയ്തു തുടങ്ങി. തങ്ങളെ കൂടുതൽ പ്പേർ അറിയുക മാത്രമല്ല , അതുവഴി സമ്പാദിക്കാനും അവർ തുടങ്ങി. പെയ്ഡ് പ്രൊമോഷൻ വഴിയും കൂടുതൽ കാഴ്ച്ചക്കാരെ കിട്ടുന്നതും എല്ലാം അവരുടെ വരുമാനം വർദ്ധിപ്പിച്ചു.

നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ഒരാളാണ് . മാത്രമല്ല ഈ താര കുടുംബത്തിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് കൂടിയാണ് . ഡാൻസ് റീലുകളാണ് ദിയ കൂടുതലും പങ്കുവച്ചിട്ടുള്ളത്. മലയാളികൾ കണ്ടിട്ടുള്ള ദിയയുടെ മിക്ക വീഡിയോകളും കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനൊപ്പമാണ് .

ഇപ്പോഴിതാ തായ്‌ലൻഡിലേക്ക് അവധി ആഘോഷിക്കാനായി കാമുകനൊപ്പം എത്തിയിരിക്കുകയാണ് ദിയ . അവിടെ നിന്നുള്ള തങ്ങളുടെ ചിത്രങ്ങളും വീഡിയോസും ആണ് ദിയ ഇപ്പോൾ പങ്കുവെക്കുന്നത്. വൈഷ്ണവിന് ഒപ്പം ഒരു ഡാൻസ് റീൽസ് ചെയ്തതിന്റെ വീഡിയോ ആണ് ദിയ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഈ ഡാൻസ് ചെയ്തിരിക്കുന്നത് ബീച്ചിൽ നിന്നാണ് . ഈ ഡാൻസ് വീഡിയോയിൽ ബിക്കിനി ഡ്രെസ്സിലാണ് ദിയ എത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ക്യൂട്ട് എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

© 2024 M4 MEDIA Plus