ഐഎസിൽ ജോയിൻ ചെയ്ത ഹിന്ദു പെൺകുട്ടി..! വിവാദമായ ‘ദി കേരള സ്റ്റോറി’ മലയാളം ട്രൈലർ കാണാം..

ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്ന ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. മെയ് അഞ്ചിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം ഹിന്ദിയിൽ മാത്രമല്ല മലയാളം തമിഴ് തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ കൂടി പ്രദർശിപ്പിക്കുന്നുണ്ട് . സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ് ഈ ചിത്രവും ഈ ചിത്രത്തിൻറെ വിവാദങ്ങളും . സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ മലയാളം ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സൺഷൈൻ പിക്ചേഴ്സ് യൂട്യൂബ് ചാനലിലൂടെയാണ് മലയാളം ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുവാൻ ചിത്രത്തിൻറെ ട്രെയിലറിന് സാധിച്ചിട്ടുണ്ട്.

ശാലിനി എന്ന ഒരു ഹിന്ദു പെൺകുട്ടിയെ ഫാത്തിമ എന്ന ഇസ്ലാം പെൺകുട്ടിയായി മതം മാറ്റുന്നതും പിന്നീട് അവളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതും എല്ലാം ആണ് ചിത്രം പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. പഠനാവശ്യത്തിനായി കേരളത്തിൽ നിന്ന് പോയ ശാലിനി എന്ന ഹിന്ദു പെൺകുട്ടിയെ സുഹൃത്ത് ഇസ്ലാം മതത്തിലേക്ക് ചേരുന്നതിന് പ്രചോദനം നൽകുകയാണ് . പിന്നീട് ഒരു മുസ്ലിം യുവാവിന്റെ പ്രണയ വലയത്തിൽ കുടുങ്ങി അവനെ വിവാഹം ചെയ്യുന്നതിനായി അവൾ ഫാത്തിമ എന്ന പേരിൽ മുസ്ലിം ആയി മാറുന്നു. അയാളുടെ ചതിയിൽ കുടുങ്ങി ഇറാഖിലേക്ക് എത്തിപ്പെടുന്ന ശാലിനി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

കേരളത്തിൽ നിന്നുള്ള നിരവധി സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നും ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു എന്നും ഉള്ള തെറ്റായ അവകാശവാദങ്ങൾ ഈ ചിത്രം ഉന്നയിച്ചു എന്ന് പറഞ്ഞു കൊണ്ടായിരുന്നു കേരള സ്റ്റോറി വിവാദമായി മാറിയത്. മാത്രമല്ല ഈ ചിത്രം സംഘപരിവാറിന്റെ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നുകൂടി പറഞ്ഞു കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

സംവിധായകൻ സുദീപ്തോ സെൻ , സൂര്യ പാൽ സിംഗ്, വിപുൽ അമൃത് ലാൽ ഷാ, എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ആദ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്. സൺഷൈൻ ഫിലിംസ് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ ആണ് .