യോഗ ദിനത്തിൽ യോഗ അഭ്യസിച്ച് കീർത്തി സുരേഷ്..! വീഡിയോ..

ജൂൺ 21 ലോകം എമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ആചരിക്കുന്ന യോഗ ഇന്ത്യയിൽ ആണ് ഉത്ഭവം കൊണ്ടത്. ഫിറ്റ്‌നെസും ശാന്തിയും സമാധാനവുമെല്ലാം ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്ത് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കിട്ടുന്നത് യോഗയിലൂടെയാണ്. ആരോഗ്യ പരമായ ഒരു ജീവിതം തന്നെ ലഭിക്കുന്നതിന് യോഗ ശീലമാക്കിയാൽ മതി.

യോഗ ദിനത്തിൽ യോഗയോടുള്ള പിന്തുണ എന്ന പോലെ ഇന്ത്യയിലെ സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലുള്ള പല പ്രമുഖരും യോഗയെ പ്രൊമോട്ട് ചെയ്യുന്ന പോസ്റ്റുകളും ഫോട്ടോകളും വീഡിയോസുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. ഇതിന് പിന്നിൽ ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളിൽ ഒന്നായ യോഗ കൂടുതൽ ജനങ്ങളിലേക്ക് എത്തണമെന്ന ലക്ഷ്യവും ഉണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർക്കും യോഗ ദിനം ആശംസകൾ നേർന്നിരുന്നു.

രാഷ്ട്രീയ മേഖല പോലെ തന്നെ സിനിമ മേഖലയിൽ ഉള്ളവരുടെയും യോഗ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. പ്രത്യേകിച്ച് നായികമാരുടെ ചിത്രങ്ങൾ . യോഗ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിൽ മലയാള സിനിമയിലെ നടിമാരും ഒട്ടും പിറകിലല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു നായികയുടെ യോഗാഭ്യാസങ്ങൾ ചെയ്യുന്ന ഒരു വീഡിയോ വീഡിയോ ആണ്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളായ കീർത്തി സുരേഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ചെയ്യുന്ന തന്റെ ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്.

ഈ വീഡിയോയ്ക്ക് ഒപ്പം താരം ഒരു ക്യാപ്ഷനും നൽകിയിരുന്നു. “സ്വയത്തിലേക്ക് സ്വയത്തിലൂടെ സ്വയത്തിന്റെ യാത്ര.. അന്താരാഷ്ട്ര യോഗാദിനാശംസകൾ..”, എന്നാണ് താരം കുറിച്ചത്. കീർത്തിയെ ഇതെല്ലാം പഠിപ്പിച്ചത് താര സുദർശനൻ എന്ന യോഗാഭ്യാസിയാണ് . ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത് കീർത്തിയുടെ ഫിറ്റ്‌നെസിന് പിന്നിലുള്ള രഹസ്യം യോഗ തന്നെയാണോ എന്നാണ് . കീർത്തിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് വാശി .