ഗ്ലാമർ ലുക്കിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം..

സോഷ്യൽ മീഡിയയിൽ തരംഗമായി തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ ഗാനം. മഹേഷ് ബാബു – കീർത്തി സുരേഷ് എന്നിവർ ഒന്നിച്ചെത്തിയ സർക്കാർ വാരി പാട എന്ന ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ സംവിധായകൻ പരശുറാം ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. സംവിധായകൻ പരശുറാം തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്.

ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളുടെയും ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ അത് ഏറ്റെടുത്തിരുന്നു . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടിരിക്കുകയാണ് . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത് ഈ ചിത്രത്തിലെ മുരാരി വാ… എന്ന ഗാനത്തിന്റെ വീഡിയോ ആണ് . ഈ ഗാന രംഗത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത് മഹേഷ് ബാബു – കീർത്തി സുരേഷ് എന്നീ താര ജോടികളെ ആണ്. അവരുടെ തകർപ്പൻ നൃത്ത ചുവടുകളും റൊമാന്റിക് രംഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മറ്റൊരു ശ്രദ്ധേയ കാര്യം എന്തെന്നാൽ ഈ ഗാന രംഗത്തിൽ ഗ്ലാമറസ് കോസ്റ്റ്യൂംമിൽ ആണ് നടി കീർത്തി സുരേഷ് എത്തിയിരിക്കുന്നത്.

ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ആനന്ദ് ശ്രീറാം ആണ്. തമൻ എസ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ശ്രുതി രഞ്ജിനി , എം.എൽ ഗായത്രി , ശ്രീകൃഷ്ണ എന്നിവരാണ് പാടിയിരിക്കുന്നത് . സരിഗമ തെലുങ്കു എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടത്. ഒട്ടേറെ കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.