അനഘയുടെ കൂടെ തമിൾ ഗാനത്തിന് ചുവടുവച്ച് കീർത്തി സുരേഷ്..!

ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച നടിയായിരുന്ന മേനകയുടേയും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റേയും മകളാണ് നടി കീർത്തി സുരേഷ് . അഭിനയ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന കീർത്തി ഇന്നിപ്പോൾ തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി കീർത്തി വേഷമിട്ടിരുന്നു. പിന്നീട് താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കീർത്തി അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത് . 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിൽ നായികയായി അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം റിംഗ് മാസ്റ്ററിലും നായികയായി വേഷമിട്ടു.

പിന്നീട് തമിഴ് , തെലുങ്ക് ചലച്ചിത്ര മേഖലയിൽ നിന്ന് ഒട്ടേറെ അവസരങ്ങളാണ് കീർത്തിയെ തേടിയെത്തിയത്. റിംഗ് മാസ്റ്ററിന് ശേഷം മലയാള ചലച്ചിത്ര രംഗത്തേക്ക് താരം തിരിച്ചെത്തിയത് ഈ കഴിഞ്ഞ വർഷമാണ് . മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മറ്റൊരു പ്രിയദർശൻ ചിത്രത്തിലൂടെ . അതിന് ശേഷം വാശി എന്ന ചിത്രത്തിൽ നടൻ ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് കീർത്തിയ്ക്ക് മികച്ച നടിക്കുള്ള നാഷ്ണൽ അവാർഡ് ലഭിച്ചു. കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ പ്രൊജക്ടുകളാണ് മാമന്നൻ , സൈറൺ എന്നീ തമിഴ് ചിത്രങ്ങളും ദസര, ഭോല ശങ്കർ തുടങ്ങി തെലുങ്ക് ചിത്രങ്ങളും .

കീർത്തി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരത്തോടൊപ്പം നടി അനഘയും ചുവടുവയ്ക്കുന്നുണ്ട്. ഇരുവരും ഇതിന് മുൻപ് ഒരു പരസ്യ ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെയാണ് അനഘയെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇതിന് മുൻപ് രക്ഷാധികാരി ബൈജു ഒപ്പ്, പറവ , റോസപൂ തുടങ്ങി മലയാള ചിത്രങ്ങളിൽ അനഘ വേഷമിട്ടിട്ടുണ്ട് എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭീഷ്മ പർവ്വത്തിൽ അഭിനയിച്ചതിന് ശേഷമാണ്.