കാന്താരയിലെ ലീല വേറെ ലെവലാണ്..! സാരിയിൽ കിടിലൻ ഡാൻസുമായി സപ്തമി ഗൗഡ..

കാന്താര എന്ന മിത്തോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി സപ്തമി ഗൗഡ .മോഡലിംഗ് രംഗത്ത് നിന്നുമാണ് സപ്തമി അഭിനയത്തിലേക്ക് ചുവട് വച്ചത്. പോപ്കോൺ മങ്കി ടൈഗർ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ബാംഗ്ലൂർ ആയിരുന്നു താരം ജനിച്ചു വളർന്നത്. നിലവിൽ അഭിനയരംഗത്ത് ശോഭിച്ച താരം ഒരു സിവിൽ എൻജിനീയർ കൂടിയാണ്. ആദ്യ ചിത്രത്തിൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സപ്തമിയുടെ കടന്നുവരവ്.

അഭിനയരംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരമാണ് കാന്താര എന്ന ചിത്രത്തിലൂടെ സപ്തമിയ്ക്ക് ലഭിച്ചത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് റിഷഭ് ഷെട്ടിയായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചത്. സപ്തമി ഈ ചിത്രത്തിൽ ലീല എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കന്നട ഭാഷയിൽ ഒരുക്കിയ ഈ ചിത്രത്തിൻറെ സ്വീകാര്യതയെ തുടർന്ന് പിന്നീട് ചിത്രത്തിൻറെ ഹിന്ദി, തെലുങ്കു , തമിഴ്, മലയാളം പതിപ്പുകൾ പുറത്തിറക്കി. കന്നട ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി കാന്താര മാറുകയും ചെയ്തു.

ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഈ ചിത്രത്തിലെ താരങ്ങൾക്കും ലഭിച്ചു എന്ന് തന്നെ പറയണം . കരിയറിലെ തൻറെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ഗംഭീര വിജയവും ലോകമെമ്പാടും അറിയപ്പെടുകയും ചെയ്ത താരമാണ് സപ്തമി . താരത്തിന്റെ അഭിനയ ജീവിതത്തിൽ വൻ വഴിത്തിരിവാണ് കാന്താര എന്ന ചിത്രം സമ്മാനിച്ചത്. ഇൻസ്റ്റഗ്രാമിൽ സപ്തമി ഗൗഡയുടെ ഫാൻ പേജിലൂടെ പങ്കുവെച്ച് താരത്തിന്റെ പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. പ്രിൻറ്റഡ് ഓഫ് വൈറ്റ് സാരിയും ബ്ലൂ കളർ ബ്ലൗസും ധരിച്ച് അതിസുന്ദരിയായി എത്തിയ സപ്തമി കാന്തര ചിത്രത്തിലെ ഗാനത്തിന് തന്നെയാണ് ചുവടുവെക്കുന്നത്. ഋഷഭ് ഷെട്ടിയും സപ്തമിയും ഒന്നിച്ച് അഭിനയിച്ച സിങ്കാര സിരിയെ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. അജനീഷ് ലോകനാഥ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അനന്യ ഭട്ട് , വിജയ് പ്രകാശ്, നാഗരാജ് പാനാർ എന്നിവർ ചേർന്നാണ്.