എനിക്കെതിരെ തന്നെയാണ് ഞാൻ…! വർക്കൗട്ട് വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി കനിഹ…

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമാകുന്ന നായികമാരെയാണ് നമ്മൾ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാൽ വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് സജീവമാകുകയും മികച്ച നായികാവേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത താരമാണ് നടി കനിഹ. കനിഹ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തമിഴ് സിനിമയിലൂടെയാണ് എങ്കിലും താരത്തിന് ഒരുപാട് മികച്ച വേഷൾ സമ്മാനിച്ച് ഒരു ശ്രദ്ധേയ നായികയാക്കി മാറ്റിയത് മലയാള സിനിമയാണ്. കനിഹ ആദ്യമായി അഭിനയിക്കുന്നത് എന്നിട്ടും എന്ന മലയാള സിനിമയിലാണ്. എന്നാൽ ആ ചിത്രം വമ്പൻ പരാജയമാണ് കാഴ്ച വച്ചത്.

കനിഹ വിവാഹിതയാകുന്നത് ആദ്യ സിനിമ ഇറങ്ങി 2 വർഷങ്ങൾക്ക് ശേഷമാണ് . ഈ ഒരു രണ്ടു വർഷ ഇടവേളയിൽ മറ്റൊരു സിനിമയിലും കനിഹ അഭിനയിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷമാണ് കനിഹയെ തേടി മലയാളത്തിൽ നിന്നും മികച്ച ഒരു അവസരം എത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയത്. അങ്ങനെ മലയാള സിനിമയിലേക്ക് അതിശക്തമായ ഒരു തിരിച്ചുവരവ് തന്നെ കനിഹ കാഴ്ച വച്ചു. ഭാഗ്യദേവത ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് മലയാള സിനിമയിൽ നിന്നും ഒട്ടേറെ മികച്ച വേഷങ്ങൾ കനിഹയെ തേടിയെത്തി.

മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ എല്ലാം നായികയായി തിളങ്ങുവാനും കനിഹയ്ക്ക് സാധിച്ചു . ഇന്ന് മലയാള സിനിമയിലെ സജീവ താരമായി തുടരുകയാണ് ഈ നാല്പതുകാരി . നായികയായും സഹനടിയായും താരമിപ്പോൾ ശോഭിക്കുന്നുണ്ട്. ഈ അടുത്ത് പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം കനിഹ കൈകാര്യം ചെയ്തിരുന്നു.

നാല്പത് വയസ്സ് കഴിഞ്ഞെങ്കിലും യുവ നടിമാരെ വെല്ലുന്ന ഫിറ്റ്‌നെസും ലുക്കുമാണ് ഇന്ന് കനിഹയ്ക്ക് ഉള്ളത്. അതികഠിനമായ വർക്ക് ഔട്ടുകളിലൂടെ താരം തന്റെ ഫിറ്റ്നെസും സൗന്ദര്യവും നിലനിർത്തുന്നതും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം തന്റെ പുതിയ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്.
തന്റെ വീഡിയോയ്ക്ക് ഒപ്പം താരം ഇതു കൂടി കുറിച്ചു ; “ ആരെങ്കിലും എന്നെക്കാൾ മികച്ചതായി ചെയ്യുന്നുണ്ടോ എന്നതിൽ എനിക്ക് കുഴപ്പമില്ല. ഞാൻ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. എനിക്കെതിരെ തന്നെയാണ് ഞാൻ മത്സരിക്കുന്നത്..”, വീഡിയോയും താരത്തിന്റെ കുറിപ്പും കണ്ട ആരാധകർ കമന്റ് ചെയ്യുന്നത് , ഏറെ പ്രചോദനം നൽകുന്നതാണ് ചേച്ചിയുടെ വാക്കുകളും മനോഭാവും എന്നാണ്.