ട്രാംപോളിൻ ഉയർന്ന് ചാടി കളിച്ച് കനിഹ…! വീഡിയോ കാണാം..

വിവാഹം കഴിഞ്ഞ് അഭിനയം നിർത്തി പോകുന്ന നടിമാരെയാണ് കൂടുതലായും സിനിമയിൽ കാണാൻ കഴിയുക. എന്നാൽ വിവാഹശേഷം സിനിമയിൽ സജീവമായ താരമാണ് നടി കനിഹ. മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് വിവാഹത്തിന് ശേഷം ആണെന്ന് താരം വ്യക്തമാക്കിയിരുന്നു . വിവാഹത്തിന് മുമ്പ് അഭിനയിച്ച വേഷങ്ങൾ ഒന്നും അത്ര ശ്രദ്ധ നേടിയിരുന്നില്ല . ഇപ്പോഴും സിനിമയിലെ സജീവ താരമാണ് കനിഹ . മോഹൻലാൽ – പൃഥ്വിരാജ് എന്നിവർ ഒന്നിച്ച ബ്രോ ഡാഡിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. നിൽക്കുന്ന കനിഹയുടെ അവസാനം ഇറങ്ങിയ ചിത്രം ഒന്നിച്ച ബ്രോ ഡാഡിയാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തന്നെയാണ് കനിഹ കൂടുതലായി അഭിനയിച്ചിട്ടുള്ളത്.

പ്രേക്ഷകർക്ക് ഇടയിൽ താരത്തിന് കൂടുതൽ ശ്രദ്ധ നേടികൊടുത്ത ചിത്രം ജയറാമിന് ഒപ്പമുള്ള ഭാഗ്യദേവത എന്ന ചിത്രമാണ് . കനിഹ ഗംഭീരമായി ചെയ്തിരുന്ന റോളുകളിൽ ഒന്നാണ് പഴശ്ശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രവും . പിന്നീട് പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു കഥാപാത്രമാണ് സ്പിരിറ്റിലെ മീര .
കനിഹ വിവാഹിതയാകുന്നത് 2008-ലാണ് . 2002 മുതൽ അഭിനയരംഗത്തേക്ക് താരം എത്തിയിരുന്നെങ്കിലും 2006 വരെ അത്ര നല്ല വേഷങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല. ഒരുപിടി നല്ല കഥാപാത്രങ്ങൾ കനിഹയ്ക്ക് ലഭിക്കുന്നത് വിവാഹത്തിന് ശേഷം 2009 മുതൽ ആണ്. കനിഹയുടെ അടുത്ത ചിത്രങ്ങൾ സി.ബി.ഐ 5, പാപ്പൻ എന്നിവയാണ് .


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുത്തൻ ഒരു വീഡിയോ ആണ് വൈറലാവുന്നത്. വീഡിയോയിൽ ട്രാംപോളിൻ മുകളിൽ ഒരു കൊച്ചുകുട്ടിയെ പോലെ ചാടിക്കളിക്കുന്ന കനിഹയെ കാണാൻ സാധിക്കും. “ട്രാംപോളിൻ പഠിപ്പിച്ച ജീവിതപാഠങ്ങൾ.. വീഴുമ്പോൾ ഏറ്റവും പ്രയാസമേറിയ രീതിയിൽ വീഴുക, അത് വഴി അതിലും ഉയരത്തിൽ നമ്മൾ ഉയരും..”, എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് .