സുഹൃത്തിനൊപ്പം സാരിയിൽ ഡാൻസ് കളിച്ച് നടി കനിഹ..!

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായി ഒട്ടേറെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചിട്ടുള്ള താരമാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ തന്റെ കരിയർ ആരംഭിച്ചത് എങ്കിലും മലയാളത്തിലാണ് താരം കൂടുതൽ ശോഭിച്ചത് . അധികം നല്ല സിനിമകളൊന്നും തന്നെ അഭിനയത്തിലേക്ക് ചുവടുവച്ച ആദ്യ കാലങ്ങളിൽ കനിഹയ്ക്ക് ലഭിച്ചിരുന്നില്ല.

താരത്തിന്റെ വിവാഹം സിനിമയിലേക്ക് ചുവട് വെച്ച സമയത്തായിരുന്നു . 3 കൊല്ലത്തോളം വിവാഹത്തിന് ശേഷം കനിഹ സിനിമ രംഗത്ത് നിന്ന് മാറി നിന്നിരുന്നു. ശേഷം ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതും താരത്തിന് ആദ്യം ലഭിച്ചതിനേക്കാൾ വളരെ മികച്ച വേഷങ്ങളാണ് വിവാഹിതയായി തിരിച്ചെത്തിയ ശേഷം അഭിനയിക്കാനായി ലഭിച്ചത്. കനിഹയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ മലയാള ചിത്രങ്ങളാണ് ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ. ഈ ചിത്രങ്ങളിലൂടെ കനിഹ എന്ന താരം മികച്ച നായിക പദവിയിലേക്ക് ഉയരുകയും ചെയ്തു.

മലയാളത്തിൽ ഈ ചിത്രങ്ങൾക്ക് പുറമേ ദ്രോണ, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു , മൈലാഞ്ചി മൊഞ്ചുള്ള വീട്, എബ്രഹാമിന്റെ സന്തതികൾ, മാമാങ്കം , ബ്രോ ഡാഡി, സി ബി ഐ 5, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ കനിഹ അഭിനയിച്ചു. 40 കാരിയായ താരം ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. ബിഗ് സ്ക്രീനിന് പുറമേ മിനിസ്ക്രീനിലും താരം ഇപ്പോൾ വേഷമിടുന്നുണ്ട്. ടെലിവിഷൻ ഷോകൾ ഹോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിനിസ്ക്രീനിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് താരം പല പരമ്പരകളുടെയും ഭാഗമാവുകയും ചെയ്തു. സൺ ടിവിയിലെ എതിർനീച്ചൽ എന്ന പരമ്പരയിലാണ് കനിഹ ഇപ്പോൾ അഭിനയിക്കുന്നത്.

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും താരം ഒരു നിറസാന്നിധ്യമാണ്.
കനിഹ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഹരിപ്രിയ എന്ന താരത്തോടൊപ്പം ആണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഒരു അഭിനേത്രി എന്നതിനു പുറമേ ക്ലാസിക്കൽ നർത്തകിയും യോഗ ഇൻസ്ട്രക്ടറും അവതാരികയും സൈക്കോളജിസ്റ്റും കൂടിയാണ് ഹരിപ്രിയ. ഇരുവരും ഇപ്പോൾ എതിർനീച്ചൽ എന്ന പരമ്പരയിൽ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സീരിയലിന്റെ ഷൂട്ടിംഗ് ഇടവേളയിലാണ് ഇരുവരും ചേർന്ന് ഈ വീഡിയോ ചെയ്തിരിക്കുന്നത്.