സുഹൃത്തുകൾക്കൊപ്പം ബീസ്റ്റിലെ ജോളി ലോ ജിംഖാന ഗാനത്തിന് ചുടുവച്ച് കനിഹ..!

2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നടി കനിഹ . ആദ്യ മലയാള ചിത്രത്തിൽ അത്രയധികം ശോഭിച്ചില്ലെങ്കിലും തുടർന്ന് ഒട്ടേറെ മികച്ച ചിത്രങ്ങളിൽ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിന് പുറമേ തമിഴ് , തെലുങ്ക് ചിത്രങ്ങളിലും കനിഹ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്രോ ഡാഡി ആണ്.

മറ്റ് നായികമാരെ പോലെ താരവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഒരു റീൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . നെൽസൺ ദീലീപ് കുമാർ സംവിധാനം വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനത്തിനാണ് താരം റീൽസ് ചെയ്തിരിക്കുന്നത് . ചിത്രത്തിലെ ജോളി ലോ ജിംഖാന എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത് .

കനിഹയ്ക്ക് ഒപ്പം രണ്ട് സുഹൃത്തുക്കളും വീഡിയോയിൽ എത്തിയിട്ടുണ്ട്. മൂവരും സാരിയിൽ എത്തിയാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ്ങിംഗിനിടയിൽ കുറച്ച് ജോളി ലോ ജിംഖാന എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഈ റീൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.