Categories: Videos

പെർഫെക്റ്റ് ആയില.. എന്നാലും ഹാപ്പി ഡാൻസ്..! വീഡിയോ പങ്കുവച്ച് നടി കനിഹ..

തെന്നിന്ത്യൻ സിനിമ രംഗത്ത് സജീവമായി തുടരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി കനിഹ. കനിഹ അഭിനയരംഗത്തേക്ക് കടന്നുവരുന്നത് തമിഴിലൂടെ ആയിരുന്നു എങ്കിലും താരത്തിന് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞത് മലയാള ചലച്ചിത്രരംഗത്താണ് . ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലാണ് ആദ്യമായി വേഷമിട്ടത്. അഭിനയത്തിലേക്ക് ചുവടുവച്ച ആദ്യ കാലങ്ങളിൽ അധികം നല്ല സിനിമകളും വേഷങ്ങളും ഒന്നും തന്നെ കനിഹയ്ക്ക് ലഭിച്ചിരുന്നില്ല. അഭിനയരംഗത്തേക്ക് കടന്നുവന്ന സമയത്താണ് താരത്തിന്റെ വിവാഹം. പിന്നീട് വിവാഹത്തിന് ശേഷം കനിഹ സിനിമ രംഗത്ത് നിന്ന് 3 കൊല്ലത്തോളം മാറി നിന്നിരുന്നു. ശേഷം ചലച്ചിത്ര രംഗത്തേക്ക് തിരിച്ചെത്തിയ കനിഹയ്ക്കായി കാത്തുവെച്ചിരുന്നത് ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിനിമകളും ആയിരുന്നു. മലയാള ചിത്രങ്ങളായ ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ കനിഹയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയവയാണ് . കനിഹ എന്ന താരം ഈ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് മികച്ച നായിക പദവിയിലേക്ക് ഉയരുകയും ചെയ്തു.

ഈ ചിത്രങ്ങൾക്ക് പുറമേ മലയാളത്തിൽ വേഷമിട്ട മറ്റ് ശ്രദ്ധേയ സിനിമകളാണ് ദ്രോണ, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു , മൈലാഞ്ചി മൊഞ്ചുള്ള വീട്, എബ്രഹാമിന്റെ സന്തതികൾ, മാമാങ്കം , ബ്രോ ഡാഡി, സി ബി ഐ 5, പാപ്പൻ തുടങ്ങിയവ. 40 കാരിയായ താരം തൻറെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഇപ്പോൾ ബിഗ് സ്ക്രീനിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സിനിമകളിൽ മാത്രമല്ല മിനിസ്ക്രീൻ ഷോകളിലും താരം ഇപ്പോൾ സജീവമാണ്. മിനിസ്ക്രീനിലേക്കുള്ള ചുവടുവെപ്പ് ടെലിവിഷൻ ഷോകൾ ഹോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു . പിന്നീട് താരം സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ ആരംഭിച്ചു. കനിഹ ഇപ്പോൾ അഭിനയിക്കുന്നത് സൺ ടിവിയിലെ എതിർനീച്ചൽ എന്ന പരമ്പരയിലാണ് .

സാമൂഹ്യ മാധ്യമങ്ങളിലും ഒരു നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് കനിഹ .
താരം തൻറെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും മറ്റും ആരാധകർക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കനിഹ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഒരു റീൽസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. പെർഫെക്ഷൻ ഇല്ല , പക്ഷേ സന്തോഷകരമായ നൃത്തം; എന്ന് കുറിച്ച് കൊണ്ടാണ് കനിഹ തന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago