ഗ്ലാമറസ്സായി നടി കല്യാണി പ്രിയദർശൻ..! തല്ലുമാല വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ യുവതാരം ടൊവിനോയും പ്രിയതാരം കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാൻ ആണ്. ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തുന്നത്. കട്ട ഫ്രീക്കൻ ലുക്കിൽ എത്തിയ ടൊവിനോയുടെ കാരക്ടർ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ താരത്തിന്റെ നായികയായി എത്തുന്നത് നടി കല്യാണി പ്രിയദർശൻ ആണ് ,

ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ്. കണ്ണിൽ പെട്ടോളെ എന്ന തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ചേർന്നാണ്. വിഷ്ണു വിജയ് തന്നെയാണ് ‘ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുന്ന കല്യാണിയേയും ഫ്രീക്കൻ ലുക്കിൽ ചുവടുകൾ വയ്ക്കുന്ന ടൊവിനോയേയും കാണാനാകും. ഇവരുടെ വ്യത്യസ്തതയാർന്ന ഈ പുത്തൻ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഈ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾ തികയും മുൻപേ തന്നെ ഒട്ടനവധി കാഴ്ച്ചക്കാരെയാണ് നേടിയത്.

ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാന്റെ ബാനറിൽ ആണ് ഒരുക്കുന്നത് . മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടൊവിനോ , കല്യാണി എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ലുഖ്മാൻ , ജോണി ആന്റണി, ബിനു പപ്പു എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ് .