ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ വേറേ ലെവൽ എനർജി..! കിടിലൻ ഡാൻസ് വീഡിയോ കാണാം..

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തേയും കുറിച്ചുള്ള വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഏറെ താല്പര്യം ഉള്ളവരാണ് പ്രേക്ഷകർ . മലയാളികളുടെ കാര്യത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ വമ്പൻ സ്റ്റാറുകളുടെ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എക്കാലത്തും സജീവമാണ്. കുടുംബ വിശേഷങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്താറുള്ളത് താരങ്ങളുടെ മക്കളുടെ കാര്യങ്ങളിൽ തന്നെയാണ്. മലയാള സിനിമ ലോകത്ത് നായികാ വേഷങ്ങൾക്കായി കടിപിടി കൂടുമ്പോൾ ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ബിന്ദു പണിക്കർ. താരത്തെ നിലവിലെ ഏറ്റവും മികച്ച ഹാസ്യ നടി എന്നും വിശേഷിപ്പിക്കാവുന്നതാണ്.

ബിന്ദു പണിക്കർ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത് മനോഹരമായ ഒട്ടേറെ നർമ്മ കഥാപാത്രങ്ങളെയാണ് . ഇപ്പോൾ താരത്തിന്റെ ജീവിത പങ്കാളി നടൻ സായ് കുമാറാണ്. ആദ്യ ഭർത്താവിന്റെ മരണം ശേഷം വർഷങ്ങൾ കഴിഞ്ഞാണ് താരം സായ്കുമാറിനെ തെറഞ്ഞെടുത്ത് . ആദ്യ വിവാഹബന്ധത്തിലെ താരത്തിന്റെ പുത്രിയാണ് കല്യാണി . കിടിലൻ ഡാൻസറായ കല്യാണി അമ്മയേക്കാൾ അതി സുന്ദരിയാണെന്ന കാര്യം എടുത്തു പറയേണ്ടതാണ്. അമ്മ ബിന്ദുവിനും രണ്ടാനച്ഛൻ സായി കുമാറിനും ഒപ്പം ടിക് ടോക്, റീൽസ് വീഡിയോ ചെയ്താണ് കല്യാണി ആദ്യകാലങ്ങളിൽ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.

കല്യാണിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയതോടെ പിന്നീട് താരത്തിന്റെ ഒറ്റയ്ക്കുള്ള വീഡിയോസും ഏറെ ജനശ്രദ്ധ നേടാൻ തുടങ്ങി. കല്യാണി പോസ്റ്റ് ചെയ്യുന്ന ഓരോ വീഡിയോകളും ഹിറ്റാവുകയും ഒപ്പം കല്യാണിയുടെ ആരാധകരുടെ എണ്ണം വർധിക്കുകയും ചെയ്തു. കല്യാണിയെ ഇനി മലയാള സിനിമയിൽ നായികയായി എത്തുമെന്ന പ്രതീക്ഷയിലാണ് കല്യാണിയുടെ ആരാധകർ.
ഡാൻസറായ അന്ന പ്രസാദ് കല്യാണിയുടെ സുഹൃത്താണ് . അന്നയും കല്യാണിയും ചേർന്നുള്ള നൃത്ത വീഡിയോകൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് .

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് കല്യാണിയുടെ ഒരു പുതിയ റീൽസ് വീഡിയോ ആണ്. ‘ചക്ക ചക്..’ എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിന് കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് സാരിയിൽ സുന്ദരിയായി കല്യാണി അവതരിപ്പിച്ചിട്ടുള്ളത്. ഡാൻസ് കണ്ട് ഇഷ്ടപ്പെട്ട ആരാധകർ , അഭിപ്രായങ്ങൾ കുറിച്ചതിൽ കല്യാണിയുടെ എനർജി വേറെ ലെവൽ എന്നാണ് പറഞ്ഞത്.