ഹിറ്റ് പാട്ടിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും…!

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ന് നിരവധി പേരാണ് പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതരാക്കി മാറ്റിയത്. സോഷ്യൽ മീഡിയ താരങ്ങൾ എന്നൊരു വിഭാഗം തന്നെ ഇന്ന് ഉയർന്നു വന്നിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഒരു താരപുത്രിയാണ് കല്യാണി ബി നായർ. ഹാസി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി നായർ. tiktok വീഡിയോകളിലൂടെയാണ് കല്യാണി പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്.

ആദ്യകാലങ്ങളിൽ തന്നെ അമ്മയ്ക്കും രണ്ടാം അച്ഛനായ സായ് കുമാറിനും ഒപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ താരത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയതോടെ കല്യാണി തൻറെ തനിച്ചുള്ള ഡാൻസ് വീഡിയോസ് ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാൻ തുടങ്ങി. ഒരു ശ്രദ്ധേയ മോഡൽ കൂടിയായതുകൊണ്ട് തന്നെ തന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളും കല്യാണി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ട്.

സുഹൃത്തുക്കൾക്ക് ഒപ്പവും തനിച്ചുമെല്ലാം ഡാൻസ് വീഡിയോസ് പങ്കുവെക്കാറുള്ള കല്യാണിയുടെ ഇത്തരം വീഡിയോകൾ എല്ലാം വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോൾ ഇതാ പതിവ് പോലെ തന്റെ സുഹൃത്തിന് ഒപ്പമുള്ള ഒരു കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഷോർട്സ് ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ കല്യാണി ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നത്തേയും പോലെ ഈ ഡാൻസ് വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. ബിജു വി നായരാണ് കല്യാണിയുടെ അച്ഛൻ. ബിജുവിന്റെ മരണ ശേഷമാണ് ബിന്ദു പണിക്കരെ നടൻ സായികുമാർ വിവാഹം ചെയ്യുന്നത്. സിനിമകളിൽ വേഷമിടാതെ തന്നെ ഇന്ന് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു താരമായി കല്യാണി മാറിയിരിക്കുകയാണ്. താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഉറ്റുനോക്കി കൊണ്ടിരിക്കുന്നവരാണ് പ്രേക്ഷകർ ഓരോരുത്തരും .

https://youtu.be/BHIB0-voSpY
© 2024 M4 MEDIA Plus