പൊളിച്ചടുക്കി നടി ബിന്ദു പണിക്കരുടെ കല്യാണി..! സാരിയിൽ തകർപ്പൻ ഡാൻസുമായി കല്യാണി..

മലയാള സിനിമയിൽ വ്യത്യസ്തമായ ഒട്ടനവധി ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ബിന്ദു പണിക്കർ. മറ്റ് പല നായികമാരിൽ നിന്നും വ്യത്യസ്തമായി അഭിനയ രംഗത്ത് തിളങ്ങിയ നടിയാണ് ബിന്ദു പണിക്കർ . ഹാസ്യ വേഷവും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് താരം. താരങ്ങളുടെ മക്കൾ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ് . അത്തരത്തിൽ അഭിനയ രംഗത്തേക്ക് എപ്പോൾ കടന്നു വരും എന്ന് ഏവരും ഉറ്റു നോക്കുന്ന താരപുത്രിമാരിൽ ഒരാളാണ് നടി ബിന്ദു പണിക്കരുടെ ഏക മകൾ കല്യാണി ബി നായർ.

ഇതുവരേയ്ക്കും സിനിമ മേഖലയിലേക്ക് കല്യാണി ചുവടു വച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് കല്യാണി .സിനിമയിലേക്കുള്ള താരത്തിന്റെ കടന്നു വരവിനായി കല്യാണിയുടെ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുകയാണ് . കല്യാണി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് . ഒരു സോഷ്യൽ മീഡിയ സ്റ്റാറാണ് കല്യാണി എന്ന് തന്നെ താരത്തെ വിശേഷിപ്പിക്കാം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കലയണി മികച്ച ഒരു നർത്തകിയും മോഡലും കൂടിയാണ് . അതിനാൽ തന്നെ കല്യാണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടുതലായും പങ്കു വയ്ക്കുന്നത് തന്റെ ഡാൻസ് റീൽസും ഒപ്പം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമാണ്. കല്യാണിയുടെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയും കിട്ടാറുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കല്യാണി തുടക്കം കുറിയ്ക്കുന്നത് തന്റെ അമ്മയ്ക്കും രണ്ടാനച്ഛൻ സായ്കുമാറിനും ഒപ്പമാണ്. ആദ്യ കാലങ്ങളിൽ ഡബ്സ്മാഷ് ചെയ്തും ടിക് ടോക് വീഡിയോസ് ചെയ്തുമാണ് കല്യാണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അച്ഛന്റെയും അമ്മയുടേയും പ്രശസ്തി കല്യാണിയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുക്കാൻ സഹായിച്ചു. പിന്നീട് കല്യാണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് തന്റെ ഒറ്റയ്ക്കുള്ള വീഡിയോസും ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു. താരത്തിന്റെ ഓരോ പോസ്റ്റുകളും വൈറലായി മാറി.

കല്യാണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. റെഡ് കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ചെത്തിയ താരം ആജ നച്ച്ലെ നച്ച്ലെ എന്ന ഗാനത്തിനാണ് ചുവടു വച്ചിരിക്കുന്നത് . ഈ കാലാവസ്ഥയും സാരിയും കൊണ്ട് ഞാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കാര്യമാക്കേണ്ട പ്ലീസ്, ഈ ഗാനവും പ്രകൃതിയും എന്റെ ഔട്ട് ഫിറ്റും ആസ്വദിക്കൂ എന്ന് കുറിച്ചു കൊണ്ടാണ് കല്യാണി ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

© 2024 M4 MEDIA Plus