ജവാനിലെ ഗാനത്തിന് മിനി ഫ്രോക്കിൽ ചുവട് വച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…

ഒരു ചിത്രം റിലീസ് ചെയ്തു കഴിഞ്ഞാൽ അതിലെ ട്രെൻഡിങ് ഗാനങ്ങൾക്ക് നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനങ്ങൾ ആണ്. ആറ്റ്ലി സംവിധാനം ചെയ്ത് നയൻതാരയും ഷാരൂഖ് ഖാനും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം സെപ്റ്റംബർ ഏഴിനാണ് പ്രദർശനത്തിന് എത്തിയത്. അനിരുദ്ധ് രവിചന്ദർ അണിയിച്ച് ഒരുക്കിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ അനിരുദ്ധ് രചിച്ച ചലേയ എന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും താരപുത്രിയുമായ കല്യാണി ബി നായർ. പിങ്ക് കളർ മിനി ഫ്രോക്കിൽ സ്റ്റൈലിഷ് ആയാണ് താരം ജവാനിലെ ഗാനത്തിന് ചുവട് വച്ചത്. നിരവധി ആരാധകരാണ് കല്യാണിയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത് . നിരവധി ഡാൻസ് വീഡിയോയുമായി നിരന്തരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

നടി ബിന്ദു പണിക്കരുടെ ഏക മകളായ കല്യാണിയുടെ സിനിമ പ്രവേശനമാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ലണ്ടനിൽ ഷെഫ് കോഴ്സ് പൂർത്തികരിച്ച് തിരിച്ചെത്തിയ താരം സിനിമയിലേക്ക് ഇപ്പോൾ ഇല്ല എന്നാണ് അറിയിച്ചിട്ടുള്ളത്. മികച്ച ഡാൻസറായ കല്യാണിയ്ക്ക് ഇപ്പോൾ തന്നെ നിരവധി ആരാധകരും ഫോളോവേഴ്സും ആണ് ഉള്ളത്. അമ്മയുടേയും രണ്ടാനച്ഛൻ സായ്കുമാറിന്റേയും കൂടെ വീഡിയോകൾ ചെയ്തു കൊണ്ടാണ് കല്യാണി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. പിന്നീട് സുഹൃത്തുക്കൾക്കൊപ്പവും തനിച്ചുമുള്ള നിരവധി ഡാൻസ് വീഡിയോസ് പോസ്റ്റ് ചെയ്യുവാൻ താരം ആരംഭിച്ചു.