സോഷ്യൽ മീഡിയ ട്രെൻഡിങ് ഹീരിയേ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…!

ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി കഴിഞ്ഞാൽ പിന്നീട് നമുക്ക് കാണാൻ സാധിക്കുന്നത് ആ വീഡിയോയുടെ റീൽസ് മാത്രമായിരിക്കും. വൈറലായി മാറുന്ന ഓരോ ഗാനത്തിനും മനോഹരമായ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ദുൽഖർ സൽമാൻ അഭിനയിച്ച ഹീരിയേ എന്ന വീഡിയോ ഗാനമാണ്. കുറച്ചുനാളുകളായി ഈ ഗാനം റീൽസ് വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയാണ്.

ജെസ്ലീൻ റോയൽ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും താരം തന്നെയാണ്. ആദിത്യ ശർമ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗും ജസ്ലീൻ റോയലും ചേർന്നാണ്. ഇപ്പോഴിതാ ഈ മനോഹര ഗാനത്തിന് കിടിലൻ നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റിയും നടി ബിന്ദു പണിക്കരുടെ മകളുമായ കല്യാണി ബി നായർ. ഒരു ശ്രദ്ധേയ നർത്തകി കൂടിയായ കല്യാണി തൻറെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ടുകളും ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിൽ നിരന്തരം പങ്കു വയ്ക്കാറുണ്ട്.

നിരവധി ഫോളോവേഴ്സ് ഉള്ള ഈ താരപുത്രിയുടെ പോസ്റ്റുകൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ഹീരിയേ ഗാനത്തിന് ചുവടുവെക്കുന്ന താരത്തിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് കല്യാണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഹൃത്തുക്കൾക്ക് ഒപ്പവും നിരവധി ഡാൻസ് വീഡിയോകൾ താരം പങ്കുവെക്കാറുണ്ട്.

താരങ്ങളുടെ മക്കളുടെ സിനിമ പ്രവേശനം പ്രേക്ഷകർ എന്നും ഉറ്റുനോക്കി കൊണ്ടിരിക്കാറുണ്ട്. സിനിമയിൽ വേഷമിടാതെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ കല്യാണിയുടെ വരവും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ്. ലണ്ടനിൽ ഷെഫ് കോഴ്സ് പൂർത്തീകരിച്ച കല്യാണി ഇനി സിനിമയിലേക്ക് ചുവട് വയ്ക്കുമോ എന്നുള്ള സംശയത്തിലും ആകാംക്ഷയിലുമാണ് ആരാധകർ.