വൈറൽ കച്ച ബദാം പാട്ടിന് ചുവടുവച്ച് മാളവിക മേനോൻ.. വീഡിയോ പങ്കുവച്ച് താരം..

സിനിമാ താരങ്ങൾ എത്രയേറെ തിരക്കിലാണെങ്കിലും സോഷ്യൽ മീഡിയയിൽ സമയം ചില വഴിക്കാൻ മടിക്കാറില്ല. അവരുടെ സിനിമാ വിശേഷങ്ങളും പുത്തൻ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി മാളവിക മേനോൻ . റീൽസ് ചെയ്തും ഫോട്ടോ ഷൂട്ടുകൾ പങ്കുവച്ചും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച റീൽസാണ് ഇപ്പോൾ വൈറലായി മാറുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കച്ച ബാദം സോങ്ങിനാണ് മാളവിക ചുവടു വച്ചിരിക്കുന്നത്. ബ്ലാക്ക് കളർ സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധി ആളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിലാണ് മാളവിക പ്രത്യക്ഷപെട്ടിട്ടുള്ളത്. പക്ഷേ താരത്തിന്റെ മിക്ക റോളുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. 916 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി.

ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബാറ്റാലിയൻ 06 , പൊറിഞ്ചു മറിയം ജോസ് , തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ നായകനായ ആറാട്ടാണ് മാളവികയുടെ ഏറ്റവും പുതിയ ചിത്രം. അണിയറിയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പാപ്പൻ , ഒരുത്തീ , പുഴു എന്നിവ.

© 2024 M4 MEDIA Plus