മമ്മൂട്ടി ചിത്രം കാതലിന് വേണ്ടി ഗംഭീര വർക്കൗട്ടുമായി നടി ജ്യോതിക..

മലയാളി താരങ്ങളോടുള്ള ആരാധന പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ അന്യഭാഷ താരങ്ങളോടും ആരാധനയുണ്ട്. ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു തമിഴ് താരമാണ് നടി ജ്യോതിക. തമിഴ് നടൻ സൂര്യയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തിന് ശേഷം ഏഴ് വർഷത്തോളമാണ് താരം സിനിമയിൽ നിന്ന് വിട്ടുനിന്നത്. പിന്നീട് 2015-ൽ ആണ് ജ്യോതിക വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.

മലയാള സിനിമയിൽ ജ്യോതിക വീണ്ടും അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത് ഈ കഴിഞ്ഞ ദിവസമാണ്. മലയാളത്തിലേക്ക് താരം തിരിച്ചെത്തുന്നതാകട്ടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടു കൊണ്ടാണ്. രാകിളിപ്പാട്ട്, സീതാകല്യാണം തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് ജ്യോതിക അഭിനയിച്ചിട്ടുണ്ടായിരുന്നത്. ഏതായാലും താരത്തിന്റെ മടങ്ങി വരവ് ഒട്ടും മോശമായിരിക്കില്ല എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾക്ക് പ്രേക്ഷകർക്ക് സമ്മാനിച്ച ജിയോ ബേബിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന കാതൽ എന്ന ചിത്രത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് താരം ജ്യോതികയും ഒന്നിക്കുന്നത്.

ഈ ചർച്ചകൾ പ്രേക്ഷകർക്കിടയിൽ ചൂടുപിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജ്യോതിക പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ ചർച്ചയാകുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ കണ്ട ചില പ്രേക്ഷകർ ചോദിക്കുന്നത് മമ്മൂട്ടി ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണോ ഇതെന്നാണ്.
പ്രേക്ഷകരിൽ ഒട്ടെറെ സംശയങ്ങൾ ഉണ്ടെങ്കിലും ഫിറ്റ്നെസ് ശ്രദ്ധിക്കാൻ ജ്യോതിക കാണിക്കുന്ന മനസ്സിനെ പ്രശംസിച്ചും ആരാധകർ നിരവധി കമന്റുകൾ നൽകിയിട്ടുണ്ട്. ജ്യോതികയുടെ നാല്പത്തിമൂന്നാം ജന്മദിനം ഈ കഴിഞ്ഞ ദിവസമായിരുന്നു. ജ്യോതികയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഉടൻപിറപ്പ്’ എന്ന തമിഴ് സിനിമയാണ് .