സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ജ്യോതി..! വീഡിയോ പങ്കുവച്ച് താരം..

ലൈഫ് ഓഫ് ജോസൂട്ടി , ഗോഡ് ഫോർ സെയിൽ , ഞാൻ എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടിയെടുത്ത നടിയാണ് ജ്യോതി കൃഷ്ണ . 2011 ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ കടന്ന് വരവ്. പിന്നീട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാസ്റ്റ് ബെഞ്ച്, ഇത് പാതിരാമണൽ, ഡോൾസ് , ലിസമ്മയുടെ വീട്,മൂന്നാം നാൾ ഞായറാഴ്ച, ആമി തുടങ്ങിയ ചിത്രങ്ങളിൽ ജ്യോതി കൃഷ്ണ അഭിനയിച്ചു. ഇതിൽ താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങൾ ആയിരുന്നു 2013ൽ പുറത്തിറങ്ങിയ ഗോഡ് ഫോർ സെയിൽ, 2014 രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം ഞാൻ , 2015 ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങൾ . ഈ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ കുഞ്ചാക്കോ ബോബൻ , ദുൽഖർ സൽമാൻ , ദിലീപ് എന്നിവർക്കൊപ്പം വേഷമിടുവാൻ ജ്യോതിക്ക് സാധിച്ചു.

2019 നവംബർ 19ന് ആയിരുന്നു ജ്യോതി കൃഷ്ണയുടെ വിവാഹം. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടി രാധികയുടെ സഹോദരനാണ് ജ്യോതിയെ വിവാഹം ചെയ്തത്. വിവാഹത്തോടെ മറ്റു പല നായികമാരെ പോലെ തന്നെ ജ്യോതി കൃഷ്ണയും അഭിനയരംഗത്തോട് വിട പറഞ്ഞു. എന്നാൽ പിന്നീട് ഒരു അഭിമുഖത്തിൽ അഭിനയരംഗത്തേക്ക് തനിക്ക് തിരിച്ചു വരാൻ താല്പര്യമുണ്ടെന്നും മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും സിനിമാരംഗത്ത് സജീവമാകും എന്നും ജ്യോതി അറിയിച്ചിരുന്നു. അഭിനയിക്കുന്നതിന് ഭർത്താവ് അരുൺ പൂർണ്ണ സപ്പോർട്ട് ആണെന്നും , സഹോദരി നടിയായിരുന്നത് കൊണ്ടുതന്നെ സിനിമയുടെ വാല്യൂ അദ്ദേഹത്തിന് അറിയാമെന്നും ജ്യോതി കൂട്ടി ചേർത്തു.

അഭിനയരംഗത്ത് വർഷങ്ങളായി താരം സജീവമല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ മറ്റു താരങ്ങളെ പോലെ ജ്യോതിയും ഒരു നിറസാന്നിധ്യമാണ്. താരം തൻറെ ചിത്രങ്ങളും വീഡിയോസും മറ്റും ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ ജ്യോതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. അഭിനേത്രി എന്നതിന് പുറമേ മികച്ചൊരു നർത്തകി കൂടിയാണ് ജ്യോതി കൃഷ്ണ . യു എ ഇ യിലെ കലാക്ഷേത്രയിൽ നിന്നാണ് താരം ഈ വീഡിയോ എടുത്തിരിക്കുന്നത്. ക്ലാസിക്കൽ നൃത്ത ചുവടുകളുമായി എത്തിയ ജ്യോതിയുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്. സ്പോട്ട് കൊറിയോഗ്രാഫി ബൈ രജനി മിസ്സ് എന്നു കുറച്ചു കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.