പൊളിച്ചടുക്കി തമന്ന.. ജ്വാല റെഡ്ഡി തകർപ്പൻ ഡാൻസുമായി താരം..

കുറെയധികം വർഷങ്ങളായി തെന്നിന്ത്യൻ നായികമാരിൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നായികമാരുടെ മുൻ നിരയിലുള്ള താരമാണ് നടി തമന്ന ഭാട്ടിയ . തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഹിന്ദി സിനിമകളിലൂടെ ആയിരുന്നു. പക്ഷേ താരം ശ്രദ്ധിക്കപ്പെട്ടതും സജീവമായി തുടരുന്നതും തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ ആണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഒപ്പം ഗ്ലാമറസ് റോളുകളും വളരെ അനായാസമാണ് ഈ താരം കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ ചിത്രങ്ങളിൽ അഭിനയം കൂടാതെ ഡാൻസ് പെർഫോമൻസിലും ശോഭിക്കുകയാണ്.

ഡാൻസിൽ ശ്രദ്ധേയരായ താരരാജക്കന്മാരുടെ കൂടെ അവർക്കൊപ്പത്തിന് ഒപ്പം ഡാൻസിൽ മികച്ച പ്രകടനം തന്നെ തമന്ന കാഴ്ചവച്ചിട്ടുണ്ട് . ഈയടുത്തു റിലീസ് ചെയ്ത തമന്നയുടെ തെലുഗ് ചിത്രമാണ് ആൺ ഉ സീറ്റിമാർ . ഈ ചിത്രത്തിൽ താരം അവതരിപ്പിച്ച കിടിലൻ ഡാൻസ് വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . ഈ ഗാനത്തിലെ പ്രധാന ആകർഷണമായി മാറിയിട്ടുള്ളത് നടി തമന്നയും താരത്തിന്റെ കിടിലൻ നൃത്ത ചുവടുകളുമാണ്. അതി മനോഹരമായി വളരെ ഫ്ളെക്സിബിൾ ആയാണ് ഈ ഗാനത്തിൽ തമന്ന ചുവടു വയ്ക്കുന്നത്.

ഈ വീഡിയോയ്ക്ക് താഴെ തമന്നയുടെ ഡാൻസിനെ പറ്റിയുള്ള നിരവധി കമന്റുകളാണ് നിറയുന്നത്. ഈ ചിത്രം ഒരുക്കിയിട്ടുള്ളത്’ഒരു സ്പോർട്സ് മൂവിയായാണ്. ഈ ചിത്രം പറയുന്നത് സീറ്റിമാർ കബഡി സ്വപ്നം കാണുന്ന ഒരു പറ്റം പെൺകുട്ടികളും അവരുടെ കോച്ചും , അതേ തുടർന്നുള്ള കഥയുമാണ് . മാണി ശർമ ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് .